ബിനു തോമസ് (54) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ : പൂവത്തൂർ മണ്ണാകുന്നിൽ ഏറന്നൂർ കുടുംബാംഗമായ ബിനു തോമസ് (54) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതനായ എ.ഇ. തോമസിന്റെയും കുഞ്ഞൂഞ്ഞമ്മ തോമസിന്റെയും മകനാണ്. 2006ൽ കുടുംബസമേതം അമേരിക്കയിലെ ഫ്ലോറിഡയിലെ ഒർലാൻഡോയിലേക്ക് കുടിയേറിയ ബിനു, 2008ൽ ഡാലസിലേക്കു താമസം മാറ്റി. 2017 മുതൽ ഹൂസ്റ്റണിൽ സ്ഥിരതാമസക്കാരനായിരുന്നു.

ഹൂസ്റ്റണിലെ സെന്റ് തോമസ് സിഎസ്‌ഐ ഇടവകയുടെ സജീവാംഗമായിരുന്ന അദ്ദേഹം ഇടവക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്എ) സജീവ പ്രവർത്തകനായും അറിയപ്പെട്ടു.
ഭാര്യ ഷൈനി തോമസ് (നഴ്സ് പ്രാക്ടീഷ്യനർ, ഹൂസ്റ്റൺ മെതഡിസ്റ്റ് ഹോസ്പിറ്റൽ, ഷുഗർലാൻഡ്) വെണ്ണിക്കുളം ചാപ്രത്ത് കുടുംബാംഗമാണ്. മാതാപിതാക്കൾ സി.സി. ജോർജ്, മേരി ജോർജ് (ഭിലായ്). മക്കൾ നെവിൻ ബിനു, കെവിൻ ബിനു. സഹോദരങ്ങൾ ശുഭ തോമസ് (ദോഹ), സുനിൽ തോമസ് (ദുബായ്).
പൊതുദർശനവും സംസ്കാരശുശ്രൂഷകളും മാർച്ച് 21 ശനിയാഴ്ച രാവിലെ 9 മുതൽ 1.30 വരെ ഹൂസ്റ്റണിലെ സെന്റ് തോമസ് സിഎസ്‌ഐ ചർച്ച് (16520 Chimney Rock Rd) ൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 3 മണിക്ക് പിയർലാൻഡിലെ സൗത്ത് പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടത്തും. ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ജിജു കുളങ്ങര (281 709 5433)നെ ബന്ധപ്പെടാം.




