കൊച്ചി : കേരളത്തിന് അനുവദിക്കുന്ന എയിംസ് എറണാകുളം ജില്ലക്ക് അനുവദിക്കണമെന്നാവശ്യപെട്ട് റസിഡൻസ് അസോസിയേഷൻ കോർഡിനേഷൻ കൗൺസിൽ ജില്ലാ കമ്മിറ്റി പ്രധാനമന്ത്രിക്ക് ആയിരം കത്തുകൾ അയച്ചു.
സംസ്ഥാന ജനറൽസെക്രട്ടറി കുരുവിളാ മാത്യൂസ് ജനറൽ പോസ്റ്റാഫിസിനു മുന്നിൽ പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഏലൂർഗോപിനാഥ്, കെ.കെ.വാമലോചനൻ, രാധാകൃഷ്ണൻകടവുങ്കൽ കെ. എസ് ദിലീപ് കുമാർ , നോബി പോൾ,കെ.ജി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഏലൂരിൽ FACT ക്ക് 1600 ഏക്കർ ഭൂമി ഉണ്ട് അതിൽ കണ്ടെയിനർ റോഡിന് തെക്കുവശം കാടുപിടിച്ച് 30 കൊല്ലാമായി കാടുപിടിച്ചു കിടക്കുന്നതാണ് ഈ 600 ഏക്കർ . റോഡ്, റെയിൽ വിമാനത്താവളം അടുത്ത്. വെള്ളം വൈദ്യുതി, പെരിയാർ നദീ സമീപം. എല്ലാ സൗകര്യവും ഉള്ള സ്ഥലമാണ് ഈ പ്രദേശം. അതിനാൽ ഈ സൗകര്യം പ്രയോജനപ്പെടുത്ത ണമെന്നാവിശ്യപെട്ട് റാക്കോ ജില്ലാ ജനറൽ സെക്രട്ടറി ഏലൂർഗോപിനാഥ് BJP സംസ്ഥാന പ്രസിഡണ്ടിനും നിവേദനം സമർപ്പിച്ചിരുന്നു.














































