AmericaKeralaLatest NewsNews

പ്രമുഖ ദൈവശാസ്ത്ര പണ്ഡിതൻ ഡോ. എ. സി. ജോർജ് (90) അന്തരിച്ചു

ഡാലസ്/ഇൻഡ്യാന : സതേൺ ഏഷ്യ ബൈബിൾ കോളജിന്റെ മുൻ പ്രിൻസിപ്പലും പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനുമായ ഡോ. എ. സി. ജോർജ് (90) അന്തരിച്ചു. അമേരിക്കയിലെ ഇൻഡ്യാന സംസ്ഥാനത്തിലെ ഇവാൻസ്‌വില്ലിൽ മാർച്ച് 21-നായിരുന്നു അന്ത്യം.

ദശകങ്ങളോളം ബെംഗളൂരുവിലെ സതേൺ ഏഷ്യ ബൈബിൾ കോളജിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം ആത്മീയവും വിദ്യാഭ്യാസപരവുമായ രംഗങ്ങളിൽ ശ്രദ്ധേയ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോളജിന് ശാസ്ത്രീയവും ആത്മീയവുമായ മുന്നേറ്റം കൈവരിക്കാനായി.

Show More

Related Articles

Back to top button