AmericaCommunityLatest News

ചിക്കാഗോ സെന്റ് മേരീസിലെ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ

ചിക്കാഗോ: യേശുക്രിസ്തുവിന്റെ രാജകീയമായ ജറൂസലേം പ്രവേശനം, പീഢാനുഭവം, കുരിശുമരണം, ഉയർത്തെഴുന്നേല്പ് എന്നിവ അനുസ്‌മരിക്കുന്ന വിശുദ്ധ വാരത്തിലേക്കു ലോകമെമ്പാടുമുള്ള ക്രൈസ്തവരോടൊപ്പം മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയവും പ്രവേശിക്കുന്നു. വിശുദ്‌ധ വാരത്തിലെ തിരുക്കർമ്മങ്ങൾ താഴെപ്പറയുന്ന ക്രമത്തിൽ നടക്കുന്നതാണ്.

ഓശാന ഞായറാഴ്ചയായ മാർച്ച് 29-നു ഓശാനയുടെ തിരുക്കർമ്മങ്ങൾ രാവിലെ 10 മണിക്ക് മലയാളത്തിലും വൈകുന്നേരം 4 മണിക്ക് ഇംഗ്ലീഷിലും നടത്തപ്പെടുന്നു. കൂടാതെ രാവിലെ 8 മണിക്കും വൈകുന്നേരം 5:30 നും മലയാളത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.

ഏപ്രിൽ 2, പെസഹാവ്യാഴാഴ്ച, വൈകുന്നേരം 6:30- ന് കാൽ കഴുകൽ ശുശ്രൂഷയും ആഘോഷമായ വി. കുർബാനയും ഉണ്ടായിരിയ്ക്കും. ഏപ്രിൽ 3, ദുഃഖവെള്ളിയാഴ്ച, വൈകുന്നേരം 5 മണിക്ക് ഇംഗ്ലീഷിലും 7 മണിക്ക് മലയാളത്തിലും ദുഖവെള്ളിയുടെ തിരുക്കർമ്മങ്ങളും കുരിശിന്റെ വഴിയും നടക്കും. വൈകിട്ട് കഞ്ഞിനേർച്ചയും ഉണ്ടായിരിക്കും.

ഏപ്രിൽ 4, ശനിയാഴ്ച 8:15 ന് രാവിലെ ദുഃഖശനിയുടെ തിരുക്കർമ്മങ്ങൾ നടക്കും.

ഈസ്റ്ററിന്റെ തിരുക്കർമ്മങ്ങൾ, ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇംഗ്ലീഷിലും 7 മണിക്ക് മലയാളത്തിലും നടക്കുന്നതാണ്. ഈസ്റ്റർ ദിവസമായ, ഏപ്രിൽ 5 ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് വിശുദ്ധ കുർബാന. അന്നേ ദിവസം മറ്റു സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. വിശുദ്ധ വാരത്തോടനുബന്ധിച്ച് കുമ്പസാരത്തിനുള്ള അവസരം ഏപ്രിൽ മാസം ഒന്നാം തീയതി ബുധനാഴ്ച ഉച്ചക്ക് ഒരുമണി മുതൽ വൈകുന്നേരം 6 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ദിവസത്തെയും തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. വിശുദ്ധ വാരത്തിലെ ക്രമീകരണങ്ങൾക്ക് സി. ശാലോം, സി. സിൽവേറിയൂസ്, സി. ജസ്സീന, സി. അനിറ്റ, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും അനിൽ മറ്റത്തികുന്നേലിന്റെ നേതുത്വത്തിൽ ഉള്ള ഗായക സംഘവും അൾത്താര ശുശ്രൂഷകരും മറ്റു വോളന്റീയേഴ്സും നേതൃത്വം വഹിക്കും.

റോയി ചേലമലയിൽ

Show More

Related Articles

Back to top button