AmericaIndiaLatest NewsNewsPolitics

റിനി സമ്പത്ത്: ഡി.സി. മേയർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച് ആദ്യ ദക്ഷിണേഷ്യൻ വംശജ.

വാഷിംഗ്‌ടൺ ഡി സി :ഡി.സി. മേയർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച് ആദ്യ ദക്ഷിണേഷ്യൻ വംശജ റിനി സമ്പത്ത് വാഷിംഗ്ടൺ ഡി.സി.യുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ച് മലയാളി വേരുകളുള്ള റിനി സമ്പത്ത് മേയർ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് 31 കാരിയായ റിനി.

4,500-ലധികം ആളുകളുടെ ഒപ്പുകൾ ശേഖരിച്ചാണ് റിനി ബാലറ്റിൽ ഇടം നേടിയത്. തമിഴ്‌നാട്ടിലെ തേനിയിൽ ജനിച്ച റിനി ഏഴാം വയസ്സിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

ഒരു ഗവൺമെന്റ് കോൺട്രാക്ടറായി പ്രവർത്തിക്കുന്ന റിനി, ഒരു ‘ഔട്ട്‌സൈഡർ’ പ്രതിച്ഛായയോടെയാണ് മത്സരിക്കുന്നത്. നിലവിലെ നഗര ഭരണത്തിലെ പാളിച്ചകളെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെയും അവർ രൂക്ഷമായി വിമർശിക്കുന്നു.

റോഡുകളിലെ കുഴികൾ അടയ്ക്കുക, ശുദ്ധജല വിതരണം മെച്ചപ്പെടുത്തുക, ജീവിതച്ചെലവ് കുറയ്ക്കുക, 911 എമർജൻസി സേവനങ്ങളുടെ വേഗത വർദ്ധിപ്പിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾക്കാണ് തന്റെ മുൻഗണനയെന്ന് റിനി വ്യക്തമാക്കി.

ഭരണരംഗത്ത് ദക്ഷിണേഷ്യൻ വംശജരുടെ പ്രാതിനിധ്യം ഉറപ്പാക്കാനും സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമാണ് താൻ ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു.

ഡി.സി.യിലെ രാഷ്ട്രീയ വമ്പന്മാർക്കെതിരെ മാറ്റത്തിന്റെ ശബ്ദമായാണ് റിനി സമ്പത്ത് തന്റെ പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button