AmericaLatest NewsNews

സൺ ഷൈൻ അടൽറ്റ് ഡേ കെയർ സെന്റർ ന്യൂയോർക്കിലെ റോക്‌ലാൻഡ് കൗണ്ടി ന്യൂ സിറ്റിയിൽ ആരംഭം കുറിച്ചു ..

ജോസ് കാടാപുറം 

ദൈനംദിന ജീവിത പ്രവർത്തനങ്ങൾക്ക് സഹായം ആവശ്യമുള്ള മുതിർന്നവർക്കും ,സീനിയർ സൈറ്റിസിൻസായ വ്യക്തികൾക്കു വേണ്ടി ന്യൂയോർക്കിലെ റോക്‌ലാൻഡ് കൗണ്ടി കേന്ദ്രികരിച്ചു സൺ ഷൈൻ അടൽറ്റ് ഡേ കെയർ എന്ന സ്ഥാപനം ഉൽ ഘാടനം ചെയ്‌തിരിക്കുന്നു..റോക്‌ലാൻഡ് കൗണ്ടി ഒഫീഷ്യൽസിനു പുറമെ ഡോക്ടർ ആനി പോൾ മറ്റു സാമൂഹ്യ പ്രവർത്തകർ സന്നിഹിദരായിരുന്നു ..4 മലയാളി സംരംഭകർ നേതൃത്വം കൊടുക്കുന്ന ഈ സ്ഥാപനത്തിന്റെ സിഇഒ ഡോക്ടർ ഫ്രാൻസിസ് ക്ലമന്റ്(സിഇഒ )സുനിൽ ജോസഫ് (പ്രെസിഡെന്റ് )മീര രാജു പ്രോഗ്രാം ഡയറക്ടർ ഷാരോൺ മാത്യു പ്രോഗ്രാം കോർഡിനേറ്റർ ഇവരാണ് ഈ സ്ഥാപനത്തെ നയിക്കുന്നത് .. മുതിർന്നവർക്കും ,സീനിയർ സൈറ്റിസിൻസിനും വേണ്ടി സുരക്ഷിതവും കരുതലുള്ളതും ആസ്വാദ്യകരവുമായ ഒരു ദിവസം ചെലവഴിക്കാൻ ഒരു സ്ഥലം പ്രദാനം ചെയ്യുന്നതിനാണ് സൺഷൈൻ സോഷ്യൽ അഡൽറ്റ് ഡേ കെയർ രൂപം കൊണ്ടിരിക്കുന്നത് ..

മാനസിക സന്തോഷം , മാനസിക ഉത്തേജനം, സാമൂഹിക ബന്ധം എന്നിവയെ പിന്തുണയ്ക്കുന്നതിനാണ്ഇവിടെ പരിപാടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാമൂഹിക ഒറ്റപ്പെടൽ കുറയ്ക്കുക, സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുക, ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ന്യൂയോർക്ക് റോക്ക്‌ലാൻഡ് കൗണ്ടിയിലെ വ്യക്തികളെയും ഫാമിലികളെയും ഈ സ്ഥാപനത്തിലേക്കു അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു , പ്രത്യേകിച്ച് ദൈനംദിന ജീവിത പ്രവർത്തനങ്ങൾക്ക് സഹായം ആവശ്യമുള്ള മുതിർന്നവർക്കും ,സീനിയർ സിറ്റിസിൻസായ വ്യക്തികൾക്കു വേണ്ടി റോക്‌ലാൻഡ് കൗണ്ടിയിലെ ന്യൂ സിറ്റിയിൽ ആരംഭിച്ച ഈ സ്ഥാപനം എല്ലാ എത്തിനിക് സമൂഹത്തിലേയും സീനിയർ സൈറ്റിസിൻസിനെയും ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് 845 936 0355

CONTACTUS@SUNSHINESADC.COM

Show More

Related Articles

Back to top button