KeralaLatest NewsNews

ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്‌സ് സൊസൈറ്റി ( H R O S ) തിരുവല്ല താലൂക്ക് സമ്മേളനം വൈഎംസിഎ ലൈബ്രറി ഹാളിൽ.

തിരുവല്ല :ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്‌സ് സൊസൈറ്റി ( H R O S ) തിരുവല്ല താലൂക്ക് സമ്മേളനം വൈഎംസിഎ ലൈബ്രറി ഹാളിൽ നടന്നു . HROS പത്തനംതിട്ട ജില്ലാ പ്രസിഡൻറ് കുര്യൻ ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം എച്ച് ആർ ഒ എസ് എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന് കുര്യൻ ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
താലൂക്ക് പ്രസിഡൻറ് ജോർജി എബ്രഹാം അധ്യക്ഷ വഹിച്ചു.എച്ച് ആർ ഒ എസ് സംസ്ഥാന ചെയർമാൻ ഷാജി കെ കോട്ടമണ്ണിൽ മുഖ്യ സന്ദേശം നൽകി.സംസ്ഥാന സെക്രട്ടറി എബ്രഹാം കുട്ടി സംഘടനയെ സംബന്ധിച്ച് വിശദീകരിച്ചു. താലൂക്ക് സെക്രട്ടറി അനു ഗോപാൽ ട്രഷറർ സൈജു ,സിബി ആഞ്ഞിലിത്താനം
തുടങ്ങിയവർ സംസാരിച്ചു.

Show More

Related Articles

Back to top button