AmericaLatest NewsOther CountriesPolitics

യുഎസ്-ഇറാൻ യുദ്ധം: വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി ട്രംപ്

വാഷിംഗ്ടൺ:: ചർച്ചകൾ അവസാനിക്കുന്നത് വരെ ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പാകിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും ഇറാൻ ഔദ്യോഗികമായി ഒരു ഏകീകൃത നിർദ്ദേശം മുന്നോട്ടുവെക്കുന്നത് വരെ വെടിനിർത്തൽ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

രണ്ടാഴ്ച നീണ്ടുനിന്ന വെടിനിർത്തൽ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം. ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇറാൻ തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള ഉപരോധം തുടരാൻ യുഎസ് സൈന്യത്തിന് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്. ചർച്ച പരാജയപ്പെട്ടാൽ ബോംബിംഗ് പുനരാരംഭിക്കുമെന്ന കർശന നിലപാടിലും മാറ്റമില്ല. ഇതിനിടെ, മുതിർന്ന യുഎസ് പ്രതിനിധി സംഘം ചർച്ചകൾക്കായി ഉടൻ പാകിസ്ഥാനിലേക്ക് തിരിക്കും.

പി.പി ചെറിയാൻ

Show More

Related Articles

Back to top button