Latest NewsNewsPolitics

ആദ്യ രണ്ട് മണിക്കൂറിൽ യുഡിഎഫിന്റെ വൻ മുന്നേറ്റം; 100 സീറ്റുകളിൽ ലീഡ്.

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ യുഡിഎഫ് ശക്തമായ മുന്നേറ്റവുമായി മുന്നിൽ. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ നിന്നുള്ള ആദ്യ ട്രെൻഡുകൾ പ്രകാരം യുഡിഎഫ് 100 സീറ്റുകളിൽ ലീഡ് നേടി ഭരണം ഉറപ്പാക്കുന്ന തരത്തിലുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്.

മുഖ്യ പ്രതിപക്ഷ നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, ചാണ്ടി ഉമ്മൻ, എന്നിവരുടെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ മികച്ച മുന്നേറ്റം കൈവരിച്ചിരിക്കുകയാണ്. നഗരമേഖലകളിലും ഗ്രാമപ്രദേശങ്ങളിലുമൊക്കെ യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നത്.

ഇതിനിടെ എൽഡിഎഫ് ശക്തമായ തിരിച്ചടിയാണ് നേരിടുന്നത്. പല സിറ്റിംഗ് സീറ്റുകളിലും പിന്നിലായ നിലയിലാണ് അവർ. ബിജെപി ചില മണ്ഡലങ്ങളിൽ മത്സരം ശക്തമാക്കുന്നുണ്ടെങ്കിലും വിജയസാധ്യത പരിമിതമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

വോട്ടെണ്ണൽ പുരോഗമിക്കുന്നതോടെ ചിത്രം കൂടുതൽ വ്യക്തമാകുമെങ്കിലും ആദ്യ രണ്ട് മണിക്കൂറിലെ ഈ ട്രെൻഡ് യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. സംസ്ഥാനത്ത് ഭരണ മാറ്റത്തിനുള്ള സൂചനകൾ ശക്തമാകുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Show More

Related Articles

Back to top button