AmericaCrimeLatest News

യു.എസിൽ അഭയാർത്ഥിയെ വെടിവെച്ച കേസ്: ഐ.സി.ഇ ഏജന്റിനെതിരെ രാജ്യവ്യാപക അറസ്റ്റ് വാറണ്ട്.

മിനിയാപൊളിസ് :അമേരിക്കയിലെ  മിനിയാപൊളിസിൽ വെനിസ്വേലൻ അഭയാർത്ഥിയെ വെടിവെച്ച പരിക്കേൽപ്പിക്കുകയും, തുടർന്ന് വ്യാജ പരാതി നൽകുകയും ചെയ്ത ക്രിസ്റ്റ്യൻ കാസ്ട്രോ (52) എന്ന ഫെഡറൽ ഇമിഗ്രേഷൻ  ഏജന്റിനെതിരെ തിങ്കളാഴ്ച മിനസോട്ട കോടതി രാജ്യവ്യാപക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

കഴിഞ്ഞ ജനുവരി 14-ന് നടന്ന ഒരു പ്രതിഷേധത്തിനിടെയാണ് സംഭവം. അഭയാർത്ഥികൾ തന്നെ മാരകായുധങ്ങളുമായി ആക്രമിച്ചപ്പോൾ സ്വയംരക്ഷയ്ക്കായി വെടിവെച്ചതാണെന്നായിരുന്നു കാസ്ട്രോയുടെ വാദം. എന്നാൽ സിസിടിവി ദൃശ്യങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ചതിൽ ഏജന്റിന്റെ വാദം പൂർണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ ഇപ്പോൾ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

പി പി ചെറിയാൻ

Show More

Related Articles

Back to top button