AmericaCrimeLatest News

ടിക്ടോക് താരത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ.

ഇസ്‌ലാമാബാദ്: പാകിസ്താനിൽ കൗമാരക്കാരിയായ ടിക്ടോക് താരത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിലാണ് 17-കാരിയായ സന യൂസഫ് എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ ഉമർ ഹയാത് (22) എന്നയാൾ വീട്ടിൽ അതിക്രമിച്ചു കയറി വെടിവെച്ചു കൊന്നത്.

ഇസ്‌ലാമാബാദ് കോടതി ചൊവ്വാഴ്ചയാണ് പ്രതിക്ക് വധശിക്ഷയും 7,200 ഡോളർ (ഏകദേശം 6 ലക്ഷം രൂപ) പിഴയും വിധിച്ചത്. ഫാഷൻ, സൗന്ദര്യവർദ്ധക മേഖലകളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിരുന്ന സനയുടെ കൊലപാതകം പാകിസ്താനിൽ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. പാകിസ്താനിൽ പ്രണയാഭ്യർത്ഥനകളും വിവാഹാലോചനകളും നിരസിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പി പി ചെറിയാൻ

Show More

Related Articles

Back to top button