AmericaCrimeLatest News

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ.

സാൻ ഡിയാഗോ (കാലിഫോർണിയ): അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ ഈ ആക്രമണത്തെ ഇന്ത്യൻ വംശജരായ യു.എസ് കോൺഗ്രസ് അംഗങ്ങൾ ശക്തമായി അപലപിച്ചു.

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയ്ക്കും (ഇസ്‌ലാം വിരുദ്ധത) മതപരമായ അക്രമങ്ങൾക്കുമെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമീള ജയപാൽ, റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, അമി ബേര എന്നീ ജനപ്രതിനിധികൾ സംയുക്തമായി ആവശ്യപ്പെട്ടു. ജാതി-മത ഭേദമന്യേ ഭയമില്ലാതെ ആരാധന നടത്താനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും അവകാശമാണെന്നും, ഇത്തരം വിദ്വേഷ പ്രചാരണങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്നും അവർ വ്യക്തമാക്കി.

പി പി ചെറിയാൻ

Show More

Related Articles

Back to top button