അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ.

വാഷിംഗ്ടൺ: നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്, അത്യാധുനിക AI മോഡലുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായാണ് ഈ നീക്കം.
പ്രമുഖ ടെക് കമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയതും ശക്തവുമായ AI മോഡലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് 90 ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ഏജൻസികളുടെ പരിശോധനയ്ക്കായി സമർപ്പിക്കണമെന്ന് പുതിയ ഉത്തരവിന്റെ കരടിൽ വ്യക്തമാക്കുന്നു.
പെന്റഗൺ, എൻ.എസ്.എ (NSA), ട്രഷറി വകുപ്പ് തുടങ്ങിയ സുപ്രധാന സുരക്ഷാ-സിവിലിയൻ ഏജൻസികൾ ചേർന്നായിരിക്കും ഈ AI മോഡലുകളുടെ സുരക്ഷാ പരിശോധന നടത്തുക. സാങ്കേതികവിദ്യയുടെ വളർച്ചയെ തടസ്സപ്പെടുത്താതെ തന്നെ, പ്രതിരോധം, ബാങ്കിംഗ്, ആരോഗ്യം തുടങ്ങിയ നിർണായക മേഖലകളിൽ AI വരുത്തിവെക്കാവുന്ന സുരക്ഷാ വീഴ്ചകൾ മുൻകൂട്ടി കണ്ടെത്തുകയാണ് ലക്ഷ്യം. ഈ ഉത്തരവ് ഉടൻ തന്നെ ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
പി പി ചെറിയാൻ




