AmericaCrimeLatest News

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ.

ന്യൂ മെക്സിക്കോ: അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള ഒരു വീട്ടിൽ അജ്ഞാത രാസവസ്തുവുമായി സമ്പർക്കത്തിലായതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു.മെയ് 20 ബുധനാഴ്ച രാവിലെ 11 നു  വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പതിനെട്ടോളം രക്ഷാപ്രവർത്തകർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി

മൗണ്ടൻഎയറിലെ  ഒരു വീട്ടിൽ ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചെന്ന (Overdose) സംശയത്തെ തുടർന്ന് എത്തിയതായിരുന്നു പോലീസും ആരോഗ്യപ്രവർത്തകരും. വീടിനുള്ളിൽ ബോധരഹിതരായി കണ്ടെത്തിയ നാല് പേരിൽ മൂന്ന് പേർ മരണപ്പെട്ടിരുന്നു.

ഇവിടെയുണ്ടായിരുന്ന അജ്ഞാത വസ്തുവുമായി സമ്പർക്കത്തിലായതോടെ രക്ഷാപ്രവർത്തകർക്ക് തലകറക്കവും ഛർദ്ദിലും അനുഭവപ്പെടുകയായിരുന്നു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

വായുവിലൂടെ പകരുന്ന ഒന്നല്ല ഈ വസ്തുവെന്ന് അധികൃതർ വ്യക്തമാക്കി. ഇതൊരു മാരകമായ ലഹരിമരുന്ന് ആകാനാണ് സാധ്യതയെന്നും, നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളില്ലെന്നും പോലീസ് അറിയിച്ചു. തീപിടുത്തമോ വാതക ചോർച്ചയോ അല്ല അപകടകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button