AmericaCrimeLatest NewsObituary

പ്രമുഖ ഹോളിവുഡ് താരം ജെയിംസ് ഹാൻഡി കുത്തേറ്റു മരിച്ചു; കാമുകിയുടെ മകൻ അറസ്റ്റിൽ

കാലിഫോര്ണിയ  : ലോസ് ആഞ്ചലസിലെ താർസാനയിലുള്ള വസതിയിൽ വെച്ച് പ്രമുഖ ഹോളിവുഡ് നടൻ ജെയിംസ് ഹാൻഡി (81) കുത്തേറ്റു മരിച്ചു. ‘ടോപ്പ് ഗൺ: മാവെറിക്’, ‘ജുമാൻജി’, ‘ദി റോക്കറ്റീർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അദ്ദേഹം.

ബുധനാഴ്ചയായിരുന്നു സംഭവം. ജെയിംസ് ഹാൻഡിയുടെ കാമുകിയുടെ മകനായ മൈക്കൽ ഗ്ലെഡ്ഹിൽ (44) ആണ് പ്രതിയെന്ന് ലോസ് ആഞ്ചലസ് പോലീസ് അറിയിച്ചു. നെഞ്ചിൽ ഗുരുതരമായി കുത്തേറ്റ ഹാൻഡിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് പോലീസിനെ വിവരമറിയിച്ചതും കീഴടങ്ങിയതും. പ്രതിയെ നിലവിൽ മാനസികാരോഗ്യ വിലയിരുത്തലിനായി മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

പി പി ചെറിയാൻ

Show More

Related Articles

Back to top button