AmericaLatest NewsNewsObituary

വിശ്വാസത്തിന്റെ നല്ല പോരാട്ടം പൂർത്തിയാക്കി ബ്രദർ തലക്കാവിൽ ഡാനിയേൽ (ടി.ഡി.) റോബർട്സൺ നിത്യതയിലേക്ക്.

ന്യൂജഴ്‌സി: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി, ന്യൂജഴ്‌സിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളും ക്രൈസ്തവ വിശ്വാസ ജീവിതത്തിൽ മാതൃകാപരമായ സേവനം കാഴ്ചവച്ച വ്യക്തിയുമായിരുന്ന ബ്രദർ തലക്കാവിൽ ഡാനിയേൽ (ടി.ഡി.) റോബർട്സൺ (76) കർത്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. 1950 മെയ് 27-ന് ജനിച്ച അദ്ദേഹം 2026 ജൂൺ 6-ന് ന്യൂജഴ്‌സിയിൽ അന്തരിച്ചു.

അനുസ്മരണ ശുശ്രൂഷ 2026 ജൂൺ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും സംസ്കാര ശുശ്രൂഷ ജൂൺ 13 ശനിയാഴ്ച രാവിലെ 9.30-നും ന്യൂജഴ്‌സിയിലെ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയിൽ നടക്കും. “നല്ല പോരാട്ടം ഞാൻ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു” (2 തിമൊഥെയോസ് 4:7) എന്ന വചനത്തിന്റെ സാക്ഷ്യമായി അദ്ദേഹത്തിന്റെ ജീവിതം നിലനിൽക്കുന്നതായി സഭാ നേതാക്കൾ അനുസ്മരിച്ചു.

Show More

Related Articles

Back to top button