KeralaLatest News

കരിസ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ കരിസ്മയുടെ വാര്‍ഷിക പൊതുയോഗം ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ ഉദ്ഘാടനം ചെയ്തു.  കരിസ്മ പ്രസിഡന്റ് മിനി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.എഫ്.ഒ അശ്വതി നിഷാന്ത്, എച്ച്.ആര്‍ മാനേജര്‍ കവിത തുടങ്ങിയവര്‍ പങ്കെടുത്തു. കരിസ്മ സെക്രട്ടറി ഷെമി ഷാജി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പ്രീതാ ഷിബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.  പുതിയ ഭരണസമിതി അംഗങ്ങളായി സൊഹ്‌റ മമ്മു (പ്രസിഡന്റ്), ഹസീന.എസ് (വൈസ് പ്രസിഡന്റ്), സുമ ജെയിംസ് (സെക്രട്ടറി), സാബു കളീക്കല്‍ (ജോയിന്റ് സെക്രട്ടറി), അശ്വതി.ജി (ട്രഷറര്‍), ഉഷസുകുമാരന്‍ (ജോയിന്റ് ട്രഷറര്‍), ശ്രീലേഖ, ഫാത്തിമ, ജയശ്രീ, ഗൗരിക്കുട്ടി, മൈക്കിള്‍ (എക്‌സിക്യുട്ടീവ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.  

Show More

Related Articles

Back to top button