AmericaCrimeLatest News

15 വയസുകാരനെ തല്ലിക്കൊന്ന കേസിൽ 51-കാരൻ അറസ്റ്റിൽ; മൃതദേഹം ഇതുവരെ കണ്ടെത്തിയില്ല.

ലൂസിയാന:15 വയസുകാരനെ തല്ലിക്കൊന്ന കേസിൽ 51-കാരൻ അറസ്റ്റിൽ; മൃതദേഹം ഇതുവരെ കണ്ടെത്തിയില്ല
ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 15 വയസുകാരനെ തല്ലിക്കൊന്ന കേസിൽ 51-കാരനായ മോറിസ് പാംസ്  എന്നയാളെ ലൂസിയാനയിൽ പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ 6 മുതൽ കാണാതായ ജാഡെറിയസ് മിന്നിവെതർ  എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്.

16 വയസുകാരിയായ പെൺകുട്ടിയോട് മോറിസ് പെരുമാറിയ രീതിയെ ജാഡെറിയസ് ചോദ്യം ചെയ്തതാണ് തർക്കത്തിലും കൊലപാതകത്തിലും കലാശിച്ചത്.

സംഭവസ്ഥലത്തുനിന്നും പ്രതിയുടെ ട്രക്കിൽ നിന്നും പോലീസ് രക്തക്കറകൾ കണ്ടെടുത്തു. മൃതദേഹം പ്രതി തന്റെ വാഹനത്തിൽ കടത്തിയതായാണ് പോലീസ് സംശയിക്കുന്നത്.

പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി ജയിലിലടച്ചു. എന്നാൽ കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിക്ക് മുൻപും നിരവധി ക്രിമിനൽ പശ്ചാത്തലങ്ങൾ ഉള്ളതായി പോലീസ് അറിയിച്ചു.

പി പി ചെറിയാൻ

Show More

Related Articles

Back to top button