AmericaKeralaLatest NewsNews

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ്(NACOG) കോൺഫറൻസ്: ഡെൻവർ ഒരുക്കങ്ങൾ പൂർത്തിയായി.

ഡെൻവർ, കൊളറാഡോ: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ)യുടെ 29-ാമത് ദേശീയ കോൺഫറൻസ് (NACOG 2026) ജൂലൈ 9 – മുതൽ 12 – വരെ കൊളറാഡോയിലെ Denver Marriott Tech Center-ൽ നടക്കും. “United by the Spirit” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ തിം. അമേരിക്കയിലുടനീളവും കാനഡയിലുമുള്ള വിശ്വാസികളും ശുശ്രൂഷകരും കുടുംബങ്ങളും യുവജനങ്ങളും പങ്കെടുക്കുന്ന ആത്മീയ സമ്മേളനമായി കോൺഫറൻസ് ഒരുങ്ങുകയാണ്.

കോൺഫറൻസിലെ ജനറൽ സെഷനുകളിൽ വിവിധ രാജ്യങ്ങളിലെയും അമേരിക്കയിലെയും പ്രമുഖ ദൈവദാസന്മാർ സന്ദേശം നൽകും. മുഖ്യ പൊതുസമ്മേളന പ്രസംഗകർ

പാസ്‌റ്റർ റെജി മാത്യൂ , പാസ്‌റ്റർ  ഷിബു തോമസ് , പാസ്‌റ്റർ ടോണി സ്‌റ്റേവർട്ട്, പാസ്‌റ്റർ അനീഷ് തോമസ്, പാസ്‌റ്റർ  ബോണി ആൻഡ്രൂസ്, പാസ്‌റ്റർ ഗ്ലാഡ്‌സൺ വർഗ്ഗീസ് എന്നിവരാണ് .
ഇംഗ്ലീഷ് ട്രാക്ക് – ‘A Generation Set Apart’ : യുവതലമുറയ്ക്കും ഇംഗ്ലീഷ് സംസാരിക്കുന്ന വിശ്വാസികൾക്കുമായി “A Generation Set Apart” എന്ന പ്രത്യേക ഇംഗ്ലീഷ് ട്രാക്കും സംഘടിപ്പിച്ചിട്ടുണ്ട്. 1 പത്രോസ് 2:9 ആസ്പദമാക്കിയുള്ള ഈ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്:
പാസ്‌റ്റർ  ബോണി ആൻഡ്രൂസ് , പാസ്‌റ്റർ   ജസ്റ്റിൻ സാമുവേൽ , പാസ്‌റ്റർ ദിലീപ് കുര്യൻ, ബ്രൊ. ഗോഡ്‌വിൻ ജോർജ്‌, പാസ്‌റ്റർ അലെൻ ജോർജ്‌, പാസ്‌റ്റർ ലിൻസൺ ദാനിയേൽ, ബ്രൊ. ഡെൻസിൽ വിൽ‌സൺ എന്നിവരാണ്.

കുടുംബ സെമിനാർ : കുടുംബബന്ധങ്ങളും മാതാപിതാക്കളുടെ ഉത്തരവാദിത്തവും മാനസികാരോഗ്യവും കേന്ദ്രീകരിച്ചുള്ള Family Seminar കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.

സെമിനാറിൽ സംസാരിക്കുന്നവർ:

ഡോ.തോമസ് ഇടികുള – ഫ്‌ലോറിഷിങ് ഫാമിലിസ് ഇൻ ക്രൈസ്റ്റ്.
പാസ്‌റ്റർ പ്രിൻസ് തോമസ് – കവനെന്റ് മാര്യേജ് ദാറ്റ് ഗോ സ്‌ട്രോങ്‌ർ ഇൻ ക്രൈസ്റ്റ്.
സിസ്‌റ്റർ അനിത സതീശ് – റൈസിംഗ് ചിൽഡ്രൺ വിത്ത് ഗ്രേസ് ആൻഡ് വിസ്‌ ടം, ഡോ . റഹിമ ജേക്കബ് – ഫൈൻഡിങ്  ഹോപ്പ് ഇൻ ആൻക്സിറ്റി ആൻഡ് ഡിപ്പറേഷൻ.സെമിനാറിന് പാസ്‌റ്റർ ജോസ് എണ്ണിക്കാട്ട് അധ്യക്ഷനായി പ്രവർത്തിക്കും.

ലേഡീസ് പാനൽ: സ്ത്രീകളുടെ ആത്മീയ വളർച്ച, കുടുംബജീവിതം, മാനസികാരോഗ്യം എന്നിവ ചർച്ച ചെയ്യുന്ന Ladies Panel കോൺഫറൻസിന്റെ മറ്റൊരു പ്രധാന പ്രോഗ്രാമാണ്.

മോഡറേറ്റർ:   സിസ്‌റ്റർ നാൻസി ജോസഫ്  ആയിരിക്കും. പാനലിസ്റ്:

ഡോ . റഹിമ ജേക്കബ് , സിസ്‌റ്റർ സാറാ കോവൂർ ജോർജ്‌.

പാസ്റ്റേഴ്സ് ഫാമിലി സമ്മിറ്റ് : കോൺഫറൻസിന് മുന്നോടിയായി July 8 – 9 തീയതികളിൽ Pastor’s Family Summit സംഘടിപ്പിക്കുന്നു. “Together For The Kingdom: Our Divine Calling” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ഈ സമ്മേളനത്തിൽ:

ഡോ.തോമസ് ഇടികുള , പാസ്‌റ്റർ പ്രിൻസ് തോമസ്, ബിഷപ്പ് ആൻഡ്രൂ ബിൻഡാ, ഡോ .ഷിബു സാമുവേൽ,
പാസ്‌റ്റർ സതീശ് കുമാർ , ഡോ.ഷിബു തോമസ്, സിസ്‌റ്റർ അനിത സതീശ് എന്നിവർ ക്ലാസുകൾ നയിക്കും.

മിഷൻസ് ചാലഞ്ച് മീറ്റിംഗ്: ലോക സുവിശേഷീകരണ ദൗത്യത്തെ മുൻനിർത്തി Missions Challenge Meeting-ഉം കോൺഫറൻസിന്റെ ഭാഗമായി നടക്കും. സന്ദേശം നൽകുന്നവർ: ബിഷപ്പ് ആൻഡ്രൂ ബിൻഡാ, ഡോ. ബോബ് കുക്ക്, പാസ്‌റ്റർ അലക്സ്. ഡോ.സുശീൽ മാത്യു  അദ്ധ്യക്ഷത വഹിക്കും.

ആത്മീയ ഐക്യത്തിന്റെയും കുടുംബ നവീകരണത്തിന്റെയും വേദി

ആരാധന, ശക്തമായ ദൈവവചന സന്ദേശങ്ങൾ, കുടുംബ സെമിനാറുകൾ, യുവജന-ഇംഗ്ലീഷ് ട്രാക്ക്, വനിതാ സമ്മേളനം, മിഷൻസ് ചാലഞ്ച്, ശുശ്രൂഷകരുടെ പ്രത്യേക സംഗമം തുടങ്ങി എല്ലാ പ്രായക്കാരെയും ഉൾക്കൊള്ളുന്ന വിപുലമായ   പ്രോഗ്രാം ആണ് ക്രമീകരിച്ചിരിക്കുന്നത് .  നോർത്ത് അമേരിക്കയിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും ചർച്ച് ഓഫ് ഗോഡ് വിശ്വാസികൾക്കും ആത്മീയ നവീകരണത്തിന്റെയും ഐക്യത്തിന്റെയും വേദിയായി ഈ ദേശീയ സമ്മേളനം മാറുമെന്ന് സംഘാടകർ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button