AmericaCrimeLatest News
ഫ്ലോറിഡയിൽ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ തടവുകാരിലൊരാളുടെ വധശിക്ഷ നടപ്പാക്കി.

ഫ്ലോറിഡ: ഫ്ലോറിഡയിൽ ഏറ്റവും പ്രായം കൂടിയ തടവുകാരിലൊരാളായ ഡെന്നിസ് സോച്ചറിന്റെ (74) വധശിക്ഷ നടപ്പാക്കി. 1982-ൽ പട്രീഷ്യ ഗിഫോർഡ് (18) എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇയാൾക്ക് വിഷം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്.
സ്റ്റാർക്കിന് അടുത്തുള്ള ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ വെച്ച്, മാരകമായ മൂന്ന് മരുന്നുകൾ അടങ്ങിയ കുത്തിവയ്പ്പ് നൽകിയതിനെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം 6:16-ന് സോച്ചോർ മരിച്ചതായി സ്ഥിരീകരിച്ചു.
ഫ്ലോറിഡയിൽ ഈ വർഷം നടക്കുന്ന പത്താമത്തെ വധശിക്ഷയാണിത്. യു.എസിൽ വധശിക്ഷ കാത്ത് കഴിയുന്ന പ്രായമായ തടവുകാരുടെ എണ്ണം വർദ്ധിച്ചുവരുന്നതിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ സംഭവം. വരും ദിവസങ്ങളിൽ കൂടുതൽ പ്രായം ചെന്ന മറ്റ് രണ്ട് തടവുകാരുടെ വധശിക്ഷയും ഫ്ലോറിഡയിൽ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുണ്ട്.
പി പി ചെറിയാൻ




