AmericaKeralaLatest NewsNews

കേരള അസോസിയേഷന്‍ ഓഫ് ഡാലസും, ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും പ്രസംഗമത്സരം നടത്തി.

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസും, ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി സ്‌പെല്ലിങ് ബീ ആന്റ്  സ്പീച്ച് കോമ്പറ്റീഷന്‍ അസോസിയേഷൻ ഓഫീസിൽ വെച്ചു നടത്തി. ഗ്രേഡ് K മുതല്‍ ഗ്രേഡ് 12 വരെ നാലു ഗ്രൂപ്പുകളായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരങ്ങളില്‍ നിരവധി കുട്ടികള്‍ പങ്കാളികളാവുകയും മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കുകയും ചെയ്തു.

കുട്ടികളില്‍ ഭാഷ മികവുറ്റതാക്കാനും ഭാഷ തെറ്റ് കൂടാതെ എഴുതുവാനും ഗ്രഹിക്കുവാനും സഹായിക്കാനാണ് സ്‌പെല്ലിങ് കോമ്പറ്റീഷനും, പ്രസംഗ മികവ് വര്‍ധിപ്പിക്കാന്‍ സ്പീച്ച് കോമ്പറ്റീഷനും നടത്തിവരുന്നത്. കുട്ടികള്‍ക്ക് ഇതിനായുള്ള അവസരം ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷങ്ങളിലും KAD & ICEC നേതൃത്വത്തില്‍ സ്‌പെല്ലിങ് ബീ ആന്റ്  സ്പീച്ച് കോമ്പറ്റീഷന്‍  സംഘടിപ്പിക്കുന്നത്. പ്രസ്തുത പരിപാടി KAD, പ്രസിഡന്റ് ഷിജു എബ്രഹാം സ്വാഗതം പറയുകയും സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി അറിയിക്കുകയും ചെയ്തു. ജഡ്ജസുമാരായി ജെയ്മി വർക്കി, സോണിയ തോമസ്, എബിൻ മാത്യു എന്നിവര്‍ പ്രവര്‍ത്തിച്ചു. എഡ്യൂക്കേഷന്‍ ഡയറക്ടര്‍  റുമാന സംജ്ജാദ് കോമ്പറ്റിഷൻ പരിപാടി ക്രമീകരിച്ചു. ICEC വൈസ് പ്രസിഡന്റ്‌  അനശ്വർ മാമ്പിള്ളി

നെബു കുര്യാക്കോസ് (ICEC ട്രഷറര്‍ ), സിജു കൈനിക്കര ( KAD ട്രഷറര്‍ ) അസോസിയേഷൻ ഡയറക്ടര്‍മാരായ , ദീപക് നായര്‍, ഷിബു ജോൺ, ടെസ്സി മാത്യു എന്നിവർ പങ്കെടുത്തു പ്രവർത്തിച്ചു.

സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഐഡൻ മാത്യു (ഗ്രേഡു K–2), ലൈറ എബ്രഹാം ( ഗ്രേഡുകൾ 3–5), അല്‍സ്റ്റാര്‍ മാമ്പിള്ളി ( ഗ്രേഡുകൾ 6-8 ), ഇഷ നായർ (ഗ്രേഡുകൾ 9-12 ) എന്നിവര്‍ ഒന്നാം സ്ഥാനവും, എഡ്വേർഡ് എബ്രഹാം, ജോനാഥൻ ജോസഫ്, ജോനാഥൻ ജോസഫ് എന്നിവര്‍ രണ്ടാം സ്ഥാനവും, നഥാൻ ബിജു, ജോവാന ചാത്തമ്പാടത്തിൽ,ജോഹാൻ എബ്രഹാം എന്നിവര്‍ തേര്‍ഡ് പ്രൈസും നേടി.

പ്രസംഗ മത്സരത്തിൽ (സ്പീച്ച് കോമ്പറ്റിഷന്‍) –  ഐഡൻ മാത്യു (ഗ്രേഡുകൾ K–2), അഫ്രീൻ ആയിഷ ( ഗ്രേഡുകൾ 3–5 ), ഫർഹാൻ ഫിർദൗസ് ( ഗ്രേഡുകൾ 6–8 ), ഇഷ നായർ (ഗ്രേഡുകൾ 9–12 ) ഒന്നാം സ്ഥാനവും ; വെൻബ രഞ്ജിത്ത്, നിധീഷ് വർഗീസ്, അലൻ മാത്യു, സുനിധി വർഗീസ്  രണ്ടാം സ്ഥാനവും; 

ഏഥൻ എബ്രഹാം,എഡ്വേർഡ് എബ്രഹാം,യാഷ് നായർ,ജോർദാൻ ജേക്കബ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

(അനശ്വരം മാമ്പിള്ളി )

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button