ഇടുക്കി: ഇടുക്കി കട്ടപ്പന–മലയോര കുട്ടിക്കാനം റോഡിലെ നാലാം മൈൽ ഏറുമ്പടത്തിനു സമീപം കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിയായ ജെറിൻ (38) മരിച്ചു.
അപകടം ഇന്നലെ പുലർച്ചെയായിരുന്നു. തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ജെറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും പരിക്കേറ്റു. ജെറിന്റെ ഭാര്യ ദിവ്യ (29), ദിവ്യയുടെ സഹോദരി നവ്യ (26), നവ്യയുടെ ഭർത്താവ് അജിൻ (36), ജെറിന്റെ മൂന്ന് വയസ്സുള്ള കുട്ടി എന്നിവർക്ക് പരിക്കേറ്റതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ജെറിന്റെ ശവസംസ്കാരം പിന്നീട് നടക്കും.
പ്രസാദ് തീയാടിക്കൽ














































