വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ച രൂക്ഷമായ വാക്കുതർക്കത്തിൽ കലാശിച്ചതിന് പിന്നാലെ, യൂറോപ്യൻ രാജ്യങ്ങൾ യുക്രൈനിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, “സെലൻസ്കിക്ക് കിട്ടേണ്ടത് കിട്ടിയതാണു” എന്നായിരുന്നു റഷ്യയുടെ പ്രതികരണം.സെലൻസ്കി ധാതു കരാറിൽ ഒപ്പുവെയ്ക്കാതെ മടങ്ങിയതിന് പിന്നാലെയാണ് യൂറോപ്യൻ നേതാക്കൾ യുക്രൈനിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചത്. ട്രംപ്, സെലൻസ്കി അമേരിക്കയെ അപമാനിച്ചെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു.
യുക്രൈനിന് യൂറോപ്യൻ രാജ്യങ്ങളുടെ ഉറപ്പ്
- ജർമ്മനി: നിയുക്ത ചാൻസലർ ഫ്രെഡറിക് മെർസ്, സ്ഥാനമൊഴിയുന്ന ചാൻസലർ ഒലാഫ് ഷോൾസ് എന്നിവർ യുക്രൈനിനൊപ്പം നിലയുറപ്പിച്ചു.
- ഫ്രാൻസ്: പ്രസിഡന്റ് ഇമ്മാനുവൽ മക്രോണ്‍ റഷ്യയെയാണ് യഥാർത്ഥ ആക്രമണകാരി എന്ന് ആരോപിച്ചു.
- യൂറോപ്യൻ കമ്മീഷൻ: പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ന്‍ സെലൻസ്കിയെ പിന്തുണച്ചു.
- കാനഡ: പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സമാധാനം കൈവരിക്കുന്നതുവരെ യുക്രൈനിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി.
- പോളണ്ട്, അയർലാൻഡ്, സ്വീഡൻ, എസ്റ്റോണിയ, നെതർലാൻഡ്‌സ്, നോർവേ, ചെക്ക് റിപ്പബ്ലിക്ക് എന്നിവിടങ്ങളിലെ നേതാക്കളും യുക്രൈനിനെ പിന്തുണച്ച് രംഗത്തെത്തി.
യുക്രൈനിൽനിന്നും ശക്തമായ പിന്തുണ
യുക്രൈൻ പ്രധാനമന്ത്രിയും പാർലമെന്റ് സ്പീക്കറും അടക്കമുള്ളവരും സെലൻസ്കിയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.












































