ഫില­ഡല്‍ഫിയ: മുന്‍ പോലീസ് കമ്മീ­ഷ­ണര്‍ ചാള്‍സ് റാംസിക്ക് യാത്ര­യ­യപ്പ് നല്‍കി. WHYY TV ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചട­ങ്ങില്‍ ഫില­ഡല്‍ഫിയ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡപ്യൂട്ടി കമ്മീ­ഷ­ണര്‍, കമാന്‍ഡര്‍മാര്‍, ലഫ്റ്റ­നന്‍ന്റ്, ക്യാപ്റ്റന്‍മാര്‍, ജഡ്ജി­മാര്‍ തുടങ്ങി സമൂ­ഹ­ത്തിലെ ധാരാളം പ്രമു­ഖര്‍ പങ്കെ­ടു­ത്തു.

ചാള്‍സ് റാംസി സ്വീക­ര­ണ­ത്തിന് നന്ദി പറ­ഞ്ഞു. ഫില­ഡല്‍ഫി­യ­യിലെ കുറ്റ­കൃ­ത്യ­ങ്ങള്‍ വള­രെ­യ­ധികം കുറ­യ്ക്കാന്‍ സാധി­ച്ചത് കമ്മീ­ഷ­ണ­റുടെ അസാ­മാ­ന്യ­പാ­ട­വം­കൊ­ണ്ടാ­ണെന്ന് പലരും ചൂണ്ടി­ക്കാ­ട്ടി.

ഏഷ്യന്‍ അസോ­സി­യേ­ഷന്റെ സഹ­ക­ര­ണ­ത്തില്‍ സംഘ­ടി­പ്പിച്ച ചട­ങ്ങില്‍ ഡോ. മാന്‍ സു പാര്‍ക്, ഇന്‍ഡ്യന്‍ സമൂ­ഹത്തെ പ്രതി­നി­ധീ­ക­രിച്ച് അലക്‌സ് തോമസ് , ജോബി ജോര്‍ജ്, സുധ കര്‍ത്താ, അറ്റോര്‍ണി ജോസ് കുന്നേല്‍, സജി കരി­ങ്കു­റ്റി, വത്സ ജോസ് എന്നി­വര്‍ പങ്കെ­ടു­ത്തു.

കമ്മീ­ഷ­ണ­റുടെ ഭാര്യ ഡോ. സില്‍വിയ റാംസിയും പങ്കെ­ടു­ത്തു. ഫെബ്രു­വരി 20­-നായി­രുന്നു സമ്മേ­ള­നം.

LEAVE A REPLY

Please enter your comment!
Please enter your name here