ഷിൻബെറ്റ് മേധാവിയെ നീക്കാൻ തീരുമാനം; നെതന്യാഹു – റോണൻ ബാർ ഏറ്റുമുട്ടൽ രൂക്ഷം

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഷിൻബെറ്റ് മേധാവി റോണൻ ബാറിനെ സ്ഥാനത്ത് നിന്ന് നീക്കുമെന്ന് പ്രഖ്യാപിച്ചു. ഈ ആഴ്ച മന്ത്രി സഭയിൽ വിഷയം വോട്ടിംഗിനായി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
നേരത്തെ നെതന്യാഹു റോണൻ ബാറിനെ അത്യാവശ്യ യോഗത്തിന് വിളിച്ച് അറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച പ്രാഥമിക ചർച്ച നടന്നത്. നേരത്തെ ബാറിന്റെ രാജി പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും, മുഴുവൻ ബന്ദികളെയും തിരികെ എത്തിച്ചു തീരുന്നതുവരെ രാജി വയ്ക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. അതേസമയം, നെതന്യാഹുവിന്റെ നീക്കത്തിനെതിരെ അദ്ദേഹം പ്രതിരോധം ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ 7 ഭീകരാക്രമണത്തിൽ ശിൻബെറ്റിന്റെ വീഴ്ചകളെക്കുറിച്ചുള്ള അന്വേഷണം നടത്തിയിരുന്നുവെങ്കിലും രാജിക്കൊരുങ്ങിയിരുന്ന ബാർ പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിക്കാതിരിക്കുകയായിരുന്നു. എന്നാൽ ശിൻബെറ്റിന്റെ വീഴ്ചകൾക്കെതിരെ നെതന്യാഹു നേരത്തെ തന്നെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഓൺലൈൻ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ശിൻബെറ്റ് തലവനെ പുറത്താക്കാനുള്ള നീക്കം അധിക കാലമായി തുടരുകയായിരുന്നു.
“ഇത്തരത്തിൽ ഗുരുതരമായ യുദ്ധകാലത്ത് പ്രധാനമന്ത്രി ഷിൻബെറ്റ് മേധാവിയോട് പൂർണ്ണമായ വിശ്വാസം പുലർത്തേണ്ടതുണ്ട്. പക്ഷേ, ആ വിശ്വാസം ഇല്ല, കാലക്രമേണ അത് കുറവാണ് വന്നത്,” എന്ന് നെതന്യാഹു പറഞ്ഞു. “ഇത് സംഘടനയുടെ പുനരുദ്ധാരണത്തിനും ഭാവിയിലുണ്ടാകാവുന്ന ദുരന്തങ്ങൾ തടയുന്നതിനും നിർണായകമാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ ഖത്തറുമായുള്ള ബന്ധം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് ശിൻബെറ്റ് വ്യക്തമാക്കി. അതേസമയം, നെതന്യാഹു ബാറിനെ പുറത്താക്കാനുള്ള തീരുമാനം അറ്റോർണി ജനറലുമായി ആലോചിക്കാതെ എടുത്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.