മർഫി നഗരത്തിന്റെ പുരോഗതിക്ക് മുൻതൂക്കം: എലിസബത്ത് എബ്രഹാം വീണ്ടും പ്ലേസ് 1 ലേക്ക് മത്സരത്തിലേക്ക്

മർഫി (ടെക്സാസ്): മർഫി നഗരത്തിൽ പ്ലേസ് 1 കൗൺസിൽ അംഗമായി സേവനം അനുഷ്ഠിക്കുകയും മേയർ പ്രോ ടെം എന്ന നിലയിൽ നേതൃത്വം നൽകുകയും ചെയ്യുന്ന എലിസബത്ത് എബ്രഹാം വീണ്ടും മത്സരത്തിനൊരുങ്ങുന്നു. 2019-ൽ ആദ്യമായി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എലിസബത്ത്, 2022-ൽ ഭൂരിപക്ഷ വോട്ടിനാൽ വീണ്ടും വിജയിച്ച് പുനഃതിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ കാലാവധി 2025 മെയ് മാസത്തോടെ അവസാനിക്കാനിരിക്കുന്നതിനാലാണ് അടുത്ത കാലാവധിക്കായി മത്സരിക്കാനുള്ള തീരുമാനം.
എലിസബത്ത് എബ്രഹാം നേതൃത്വത്തിൽ മർഫി നഗരം നിരവധി വികസന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മാക്സ്വെൽ ക്രീക്കിന് സമീപം നിർദ്ദേശിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് opposed ചെയ്ത് വികസനത്തിന്റെ സാന്ദ്രത കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും അവർ നിർണായകമായ ശ്രമങ്ങൾ നടത്തുകയായിരുന്നു. നഗരത്തിന്റെ സമ്പദ്വ്യവസ്ഥ ഉയർത്തുന്നതിലെയും ഉന്നത നിലവാരമുള്ള ബിസിനസുകളെ ആകർഷിക്കുന്നതിലെയും അവരുടെ പങ്ക് പ്രത്യേകം ശ്രദ്ധേയം. എച്ച്-ഇ-ബി, ടോർച്ചീസ് ടാക്കോസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളെ മർഫിയിലേക്ക് കൊണ്ടുവന്നതിൽ അവർ നിർണായക പങ്കുവഹിച്ചു.
മർഫി നഗരത്തിന്റെ ജീവിത നിലവാരം ഉയർത്തുകയും ടെക്സസിലെ ഏറ്റവും സുരക്ഷിതവും മികച്ചതുമായ നഗരങ്ങളിൽ ഒന്നായി അംഗീകാരം നേടുകയും ചെയ്യാൻ എലിസബത്തിന്റെ നേതൃത്വം നിർണ്ണായകമായി. താമസക്കാരുടെ ഇടപെടൽ ഉറപ്പാക്കാൻ അവർ ബോർഡുകളും കമ്മീഷനുകളും വഴി ശക്തമായ പങ്കാളിത്തം സൃഷ്ടിച്ചിരിക്കുന്നു. സുസ്ഥിര വികസനം, സാമ്പത്തിക വളർച്ച, ഉന്നതമായ ജീവിത നിലവാരം തുടങ്ങിയ വിഷയങ്ങളിൽ അവരുടെ സമർപ്പണമാണ് ഇവയെല്ലാം സാധ്യമാക്കിയത്.
മർഫിയിലെ ഒരു വോട്ടറായി നമുക്ക് ഈ പുരോഗതിക്ക് പിന്തുണ നൽകേണ്ട സമയമാണിത്. എലിസബത്ത് എബ്രഹാം മെയ് 3ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഏർലി വോട്ടിംഗ് ഏപ്രിൽ 22 മുതൽ ഏപ്രിൽ 29 വരെയാണ്. തിരഞ്ഞെടുപ്പ് ദിവസം മെയ് 3. വോട്ടെടുപ്പ് മർഫി കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്:
ഇമെയിൽ: [email protected] വെബ്സൈറ്റ്: www.elizabethformurphy.com ഫേസ്ബുക്ക്: Elizabeth Abraham for Murphy