AmericaIndiaLatest NewsNewsPolitics

അപ്രതീക്ഷിത തിരിച്ചടി: യുഎസിന് ഇന്ത്യയുടെ കനത്ത മറുപടി, പകരം ചുങ്കം വരുന്നു

ഡല്‍ഹി: ഉരുക്ക്, അലൂമിനിയം ഉല്‍പ്പന്നങ്ങൾക്കു 25 ശതമാനം വരെ തീരുവ ചുമത്തിയ യുഎസ് നീക്കത്തെതിരെ ഇന്ത്യ ശക്തമായ മറുപടിയുമായി രംഗത്തുവന്നു. അമേരിക്കയുടെ ഈ നടപടി ഇന്ത്യയുടെ കയറ്റുമതിയിൽ ഗണ്യമായി ബാധിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. 760 കോടി ഡോളറിന്‍റെ ഉൽപ്പന്ന കയറ്റുമതിയാണ് ഇത് ബാധിക്കുന്നത്, ഇതിലുടെ ഇന്ത്യയ്ക്ക് 191 കോടി ഡോളറിന്റെ അധിക സാമ്പത്തിക ഭാരം ഉയരാൻ സാധ്യതയുണ്ട്.

ഈ സാഹചര്യത്തിലാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട യുഎസ് ഉൽപ്പന്നങ്ങൾക്കുമേൽ പകരംചുങ്കം ചുമത്താൻ തയ്യാറാകുന്നത്. ഉൽപ്പന്നങ്ങളുടെ പട്ടിക ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഈ നടപടിയിലൂടെ തത്തുല്യമായ തുക ചുമത്തി നഷ്ടം ഒപ്പിയെടുക്കാൻ ഇന്ത്യ ശ്രമിക്കുന്നു. അടുത്ത 30 ദിവസത്തിനകം പുതിയ തീരുവകൾ നിലവിൽ വരുമെന്ന കാര്യമാണ് ഇന്ത്യ ലോക വ്യാപാര സംഘടനയെ (WTO) അറിയിച്ചിട്ടുള്ളത്.

ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം. പലരെയും അമ്പരപ്പിച്ചെങ്കിലും രാജ്യതാൽപര്യം കാത്തുസൂക്ഷിക്കുന്നതിൽ അനിവാര്യമായ നടപടി എന്ന നിലയിലാണ് ഇന്ത്യയുടെ നിലപാട് വിലയിരുത്തുന്നത്.

Show More

Related Articles

Back to top button