AmericaCrimeLatest NewsLifeStyleMusicNews

മെക്സിക്കൻ സംഗീത ബാൻഡിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി

മെക്സിക്കോ : മെക്സിക്കോയുടെ വടക്കൻ ഭാഗത്ത് ടെക്സസ് അതിർത്തിയോട് ചേർന്നുള്ള റെയ്‌നോസിൽ നിന്നും കാണാതായിരുന്ന സംഗീത ബാൻഡിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഗ്രൂപോ ഫുജിറ്റിവോ എന്ന പ്രാദേശിക സംഗീതബാൻഡിലെ അംഗങ്ങളാണ് മരിച്ചത്. ആഴ്ച്ചയുടെ ആദ്യത്തിൽ മുതൽ കാണാതായ ഇവർ പ്രാദേശിക പരിപാടിയിലേക്ക് പോകുന്നതിനിടെയാണ് അപ്രത്യക്ഷമായത്.

രാത്രി 10 മണിയോടെ ഒരു എസ്‌യുവി വാഹനം ഓടിച്ചു കൊണ്ടിരിക്കെയാണ് ബാൻഡിന്റെ അംഗങ്ങളെ അവസാനമായി കണ്ടത്. പിന്നീട് ഇവരെ തട്ടിക്കൊണ്ടുപോയതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിലെ ഗുണ്ടാസംഘത്തിലെ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകളെക്കുറിച്ച് അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഗ്രൂപോ ഫുജിറ്റിവോ എന്ന ബാൻഡ് കുംബിയ, കൊറിഡോസ് പോലുള്ള മെക്സിക്കൻ റീജനൽ സംഗീതശൈലികളിൽ പരിപാടികൾ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ സംഗീതശൈലികൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യാന്തരതലത്തിൽ പ്രസിദ്ധിയുള്ളവയാണ്.

സംഗീതം കൊണ്ട് സന്തോഷം വിതരിച്ച ഈ അഞ്ചു യുവാക്കളുടെയും ദുരന്തം മെക്സിക്കൻ സംഗീതലോകത്തെ നടുക്കിയിരിക്കുകയാണ്.

Show More

Related Articles

Back to top button