മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും ആഘോഷമാക്കി വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രോവിൻസ് മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും ചേര്‍ന്നും ആഘോഷിച്ചു. ജൂൺ 7-ന് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഹാളിൽ വച്ചായിരുന്നു പരിപാടി.
അംഗവുമായ അജി പണിക്കരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. പ്രൊഫഷണൽ നർത്തകരുടെ നൃത്തവും പ്രശസ്ത ഗായകരുടെ സംഗീതസന്ധ്യയും സദസിനും ആവേശം പകര്‍ത്തി. ഈ പരിപാടികൾ വഴി കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 25 യുവതീ-യുവാക്കളുടെ വിവാഹം ഒക്ടോബർ 2-ന് നടത്തികൊടുക്കാനാണ് പരിപാടിയുടെ ലാഭം വിനിയോഗിക്കുന്നത്.
ആഘോഷങ്ങൾ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള ഉദ്ഘാടനം ചെയ്തു. റവ. ഫാ. അലക്സാണ്ടർ ജെയിംസ് കുര്യൻ മുഖ്യ സന്ദേശം നൽകി. ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നൈനാൻ മത്തായി അധ്യക്ഷനായിരുന്നു. പ്രോവിൻസ് ചെയർ അമ്മാൾ ജോർജും ആശംസകൾ അർപ്പിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയവരെ ചടങ്ങിൽ ആദരിച്ചു. റവ. ഫാ. അലക്സാണ്ടർ ജെയിംസ് കുര്യൻ, ജോർജ് മാത്യൂസ്, സുവർണ വർഗീസ്, ഫിലിപ്പോസ് ചെറിയാൻ, ഷൈലാ രാജൻ എന്നിവർക്ക് ഫലകവും ചന്ദ്രിക ടീച്ചർ, നിമ്മിദാസ്, അജി പണിക്കർ, ലീലാമ്മ വർഗീസ് എന്നിവർക്ക് പൊന്നാടയും നൽകി ആദരിച്ചു.
ഈ വർഷം ഇന്ത്യയിൽ നിന്നും ഭാരത് സേവക് സമാജ് അവാർഡ് കരസ്ഥമാക്കിയ അജി പണിക്കരെയും സമൂഹ വിവാഹത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ ലീലാമ്മ വർഗീസിനെയും പ്രത്യേകമായി അനുമോദിച്ചു. വുമൺ ഫോറം ചെയർ ഷൈലാ രാജനും സുനിതാ അനീഷും എംസികളായിരുന്നു. എല്ലാ സബ് കമ്മിറ്റികളുടെയും കൂട്ടായ ശ്രമം ആഘോഷങ്ങൾക്ക് ജനകീയതയും വിജയവുമുണ്ടാക്കി. ട്രഷറർ തോമസ്കുട്ടി വർഗീസ് നന്ദി പറഞ്ഞു.
പിന്നീട് കേരളത്തിന്റെ തനിമ നിറച്ച രുചിപൂർണ്ണമായ അത്താഴവിരുന്നോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.