AmericaIndiaLatest NewsLifeStyleNewsTech

ബഹിരാകാശ യാത്ര: ഇന്ത്യയുടെ ശുഭാംശു ശുക്ല പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു

ഇന്ത്യയുടെ സ്വന്തം ബഹിരാകാശയാത്രികന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യക്ക് വീണ്ടും ബഹിരാകാശത്ത് മനുഷ്യനെ അയക്കാനായി ആക്ടിയം സ്പേസ് നടത്തുന്ന മിഷന്‍ ഇന്ന് (ജൂണ്‍ 25) രാവിലെ 12.01ന് ഇന്ത്യൻ സമയം വിക്ഷേപണം നടത്തും.

ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39എയിൽ നിന്ന് സ്പേസ് എക്സ് കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റിൽ ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകം ഐഎസ്എസ്സിലേക്ക് യാത്ര ആരംഭിക്കും. ഏകദേശം 24 മണിക്കൂറിനുള്ളിൽ ബഹിരാകാശനിലയത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബഹിരാകാശ മേഖലയില്‍ നടക്കുന്ന സഹകരണത്തിന് ഈ ദൗത്യം വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ. 2019-ല്‍ ഗഗന്‍യാന്‍ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ട നാലംഗ ബഹിരാകാശയാത്രിക സംഘത്തിലെ ഒരാളായ ശുഭാംശു ശുക്ലക്ക് ഈ യാത്ര ഏറെ അത്യന്താപേക്ഷിതമാണ്.

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ ഇത് ഒരു വലിയ നേട്ടമായി മാറുമെന്നും ഈ മിഷന്‍ പുതിയ സാധ്യതകള്‍ക്ക് വാതില്‍ തുറക്കുമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Show More

Related Articles

Back to top button