AmericaCanadaKeralaLatest NewsNewsObituary

കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി അനീത ബെനാൻസ് (25) ; പനി ഉണ്ടെന്നു അമ്മയോട് പറഞ്ഞിരുന്നു

കൊല്ലം : ഇരവിപുരം സ്വദേശിനിയായ അനീത ബെനാൻസ് (25) കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിലെ ബെനാന്‍സിന്റെയും രജനിയുടെയും മകളാണ് അനീത. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ഒരു ബാങ്കിൽ ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയിലാണ് അനീതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്നവർ അതീവ ആശങ്കയോടെ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ പോലിസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

മരണവിവരം നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. മരണത്തിന് തൊട്ടുമുമ്പ് അമ്മയുമായി ഫോൺചർച്ച നടന്നുവെന്നും, പനി വന്നതായി പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സംസ്കാരം പിന്നീട്. സഹോദരന്‍: നിഖിൽ (വിദ്യാർത്ഥി).

Show More

Related Articles

Back to top button