ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും

മെഡിക്കൽ പരിശോധന ആവശ്യമില്ല, നിലവിലെ രോഗത്തിനും പരിരക്ഷ, ഇന്ത്യയിലെ 12,000ത്തിലേറെ ആശുപത്രികൾ, കേരളത്തിലെ അഞ്ഞൂറിലേറെ ആശുപത്രികൾ, പോളിസി തുക കുറവ്, പലയിടത്തും കാഷ്ലെസ് സൗകര്യവും.
പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായുള്ള ഈ സർക്കാർ ഇൻഷുറൻസ് പദ്ധതിയിൽ എങ്ങനെ ചേരാം, പ്രീമിയം എങ്ങനെ, ആർക്കെല്ലാമാണ് ഗുണം ലഭിക്കുക, എന്തെല്ലാമാണ് ഗുണങ്ങള്‍, എന്നാണ് ചേരാനുള്ള അവസാന തീയതി?
മസ്കറ്റിലെ ഒരു കൺസ്ട്രക്ഷൻ സൈറ്റിൽനിന്നുള്ള ദൃശ്യം. ഗൾഫ് രാജ്യങ്ങളിലെ ആശുപത്രികളിലേക്കും ഇൻഷുറൻസ് നീട്ടാൻ സർക്കാർ ആലോചിക്കുന്നുണ്ട് (Photo by MOHAMMED MAHJOUB / AFP) പ്രവാസികളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് ആരോഗ്യ പരിരക്ഷ എന്നത്. കാതങ്ങൾക്കപ്പുറത്തു ജോലി ചെയ്യുമ്പോഴും നാട്ടിലെ കുടുംബത്തെയോർത്ത് നെഞ്ചു പുകയുന്നവർ. കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തും ജീവിക്കുന്നവർക്ക് ഈ ആശങ്കയുണ്ട്. പഠനത്തിനായി പുറത്തുപോകുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആ ആശങ്കകള്‍ക്കു പരിഹാരമായി ഒരു ഇൻഷുറൻസ് പദ്ധതി അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്.




