AmericaAssociationsIndiaLatest NewsNews

ന്യൂയോർക്കിൽ മന്ത്രയുടെ പുതിയ ഭരണസമിതി അധികാരമേൽക്കും നവംബർ 22ന്

ന്യൂയോർക്ക് : മന്ത്രയുടെ പുതിയ ഭരണസമിതിയുടെ അധികാര കൈമാറ്റ ചടങ്ങ് നവംബർ 22ന് ന്യൂയോർക്കിലെ ഓറഞ്ച് ബർഗിലുള്ള സിറ്റാർ പാലസിൽ നടക്കും. ചടങ്ങിൽ പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ, സെക്രട്ടറി ഉണ്ണി തൊയക്കാട്ട്, ട്രസ്റ്റി ചെയർ വിനോദ് കെയാർക്കെ, മുൻ പ്രസിഡന്റുമാരായ ശ്യാം ശങ്കർ, ഹരി ശിവരാമൻ എന്നിവർ പങ്കെടുക്കും.

നോർത്ത് അമേരിക്കയിലെ ഹിന്ദു സമൂഹത്തിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശ്രദ്ധേയമായ ഇടപെടലുകളും സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളും നടത്തിയ മന്ത്രയുടെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തനപദ്ധതികളെക്കുറിച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ചടങ്ങിൽ അവതരിപ്പിക്കും. മന്ത്രയുടെ ട്രസ്റ്റി ബോർഡിന്റെ പുതിയ ഭാരവാഹികളും അതേ ദിവസം ഔദ്യോഗികമായി ചുമതലയേൽക്കും.

മന്ത്രയുടെ മൂന്നാമത് ഗ്ലോബൽ ഹിന്ദു കൺവൻഷൻ 2027 ജൂലായിൽ ന്യൂയോർക്കിൽ നടത്തുമെന്ന് പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു.

Show More

Related Articles

Back to top button