KeralaLatest NewsNewsPolitics

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന “പുതുയുഗ യാത്ര”

കൊച്ചി : DCC യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മുടെ കേരളത്തിന് വീണ്ടെടുപ്പ്’ പ്രചാരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ജനസമ്പർക്ക യാത്ര ഫെബ്രുവരി 20, 21 തീയതികളിൽ എറണാകുളം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പൊതുയോഗങ്ങളും ജനസമ്മേളനങ്ങളും സംഘടിപ്പിച്ചുകൊണ്ട് നേതാവ് ജനങ്ങളുമായി നേരിട്ടുള്ള സംവാദം നടത്തും.

ഫെബ്രുവരി 20-ന് രാവിലെ 10 മണിക്ക് ആലുവയിൽ പരിപാടി ആരംഭിക്കും. തുടർന്ന് 11 മണിക്ക് അങ്കമാലി, വൈകിട്ട് 3 മണിക്ക് കളമശ്ശേരി, 4 മണിക്ക് പറവൂർ , 5 മണിക്ക് വൈ പ്പിൻ എന്നിവിടങ്ങളിൽ യോഗങ്ങൾ നടക്കും. രാത്രി 7 മണിക്ക് കൊച്ചിയിൽ മറൈൻ ഡ്രൈവിൽ .

ഫെബ്രുവരി 21-ന് രാവിലെ 10 മണിക്ക് മൂവാറ്റുപുഴയിൽ തുടക്കം കുറിക്കുന്ന യാത്ര 11 മണിക്ക് തൃപ്പൂണിത്തുറ, വൈകിട്ട് 3 മണിക്ക് പട്ടിമറ്റം , 4 മണിക്ക് പെരുമ്പാവൂർ , 5 മണിക്ക് കോതമംഗലം ,രാത്രി 7 മണിക്ക് മുവ്വാറ്റുപുഴ എന്നിവിടങ്ങളിലൂടെ മുന്നേറും.

സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളും ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും ഉയർത്തിക്കാട്ടി സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും പകരമായ വികസന ദിശകൾ അവതരിപ്പിക്കുന്നതിനുമാണ് യാത്ര ലക്ഷ്യമിടുന്നതെന്ന് നേതാക്കൾ അറിയിച്ചു. ജില്ലയിലുടനീളം പാർട്ടി പ്രവർത്തകരും ജനങ്ങളും വൻ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.

Show More

Related Articles

Back to top button