AmericaNewsStage Shows

ഡോ. മധു നമ്പ്യാരുടെ  തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പാട്ടുത്സവം സംഘടിപ്പിച്ചു

വാഷിങ്ടണ്‍: ആട്ടവും പാട്ടുമായി ഫോമ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. മധു നമ്പ്യാരുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വോട്ടുപാട്ട് പാട്ടുത്സവം ശ്രദ്ധേയമായി. കേരളത്തിലെ പ്രശസ്ത നാടന്‍പാട്ടു കലാകാരന്മാര്‍ അണിനിരന്ന സംഗീതവിരുന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് സംഘടിപ്പിച്ചത്. ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാര ജേതാവ് ആദര്‍ശ് ചിറ്റാറിന്റെ നേതൃത്വത്തിലാണ് പാട്ടുത്സവം സംഘടിപ്പിച്ചത്.

എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധിയാണ് താനെന്ന് ഡോ. മധു നമ്പ്യാര്‍ പറഞ്ഞു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഫോമക്ക് കൂടുതല്‍ കരുത്തേകുന്ന പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാട്ടുത്സവത്തില്‍ ഡോ. മധു നമ്പ്യാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് അമേരിക്കയിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

പരിപാടി കാണാന്‍:  https://www.youtube.com/live/n2LHZtT3Mvw?si=hkLomP6_pjcuL6BG

Show More

Related Articles

Back to top button