AmericaCrimeLatest NewsNewsPolitics

പുരുഷ ജീവനക്കാർക്ക് മാത്രം വിലക്ക്; ലിംഗവിവേചനക്കേസിൽ കൊക്ക ക്കോള ബിവറേജസ് നോർത്ത് ഈസ്റ്റ് പ്രതിക്കൂട്ടിൽ.

ന്യൂയോർക്ക് : അമേരിക്കയിലെ പ്രമുഖ ബോട്ട്ലിങ് സ്ഥാപനമായ കൊക്ക -കോള ബീവറേജ്‌സ് നോർത്തീസ്റ് ലിംഗവിവേചനത്തിന്റെ പേരിൽ നിയമനടപടി നേരിടുന്നു. യുഎസ് സിവിൽ റൈറ്റ്സ് ഏജൻസിയായ Equal Employment Opportunity Commission (EEOC) കമ്പനിക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു. സ്ത്രീകൾക്കായി മാത്രം സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് പുരുഷ ജീവനക്കാരെ പൂർണ്ണമായും ഒഴിവാക്കിയതാണ് കേസിന് ആധാരം.

2024 സെപ്റ്റംബറിൽ കണക്റ്റിക്കട്ടിൽ നടന്ന രണ്ട് ദിവസത്തെ നെറ്റ്‌വർക്കിങ് പരിപാടിയിലേക്ക് വനിതാ ജീവനക്കാരെ മാത്രമാണ് ക്ഷണിച്ചതെന്ന് പരാതിയിൽ പറയുന്നു. പങ്കെടുക്കുന്നവർക്ക് ശമ്പളത്തോടുകൂടിയ അവധിയും താമസ-ഭക്ഷണ സൗകര്യങ്ങളും കമ്പനി ഉറപ്പാക്കിയിരുന്നു. എന്നാൽ, സമാന അവസരം പുരുഷ ജീവനക്കാർക്ക് നിഷേധിച്ചത് 1964ലെ സിവിൽ റൈറ്റ്സ് ആക്ടിന്റെ ലംഘനമാണെന്ന് EEOC കോടതിയിൽ ചൂണ്ടിക്കാട്ടി. ലിംഗത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ ആനുകൂല്യങ്ങളിൽ വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാണെന്നും ഏജൻസി വാദിച്ചു.

കോർപ്പറേറ്റ് മേഖലയിലെ വൈവിധ്യവൽക്കരണ നയങ്ങളെ ചുറ്റിപ്പറ്റിയുള്ള ദേശീയതല ചർച്ചകൾക്കിടയിലാണ് കേസ് ശ്രദ്ധ നേടുന്നത്. വിവേചനം അവസാനിപ്പിക്കാനും ബാധിതരായ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനും കോടതി കമ്പനിക്കു നിർദേശം നൽകണമെന്നാണ് ഏജൻസിയുടെ ആവശ്യം. ‘റിവേഴ്സ് ഡിസ്ക്രിമിനേഷൻ’ എന്ന വിഷയത്തിൽ അമേരിക്കയിൽ വ്യാപകമായ ചര്‍ച്ചകൾക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്.

Show More

Related Articles

Back to top button