KeralaLatest NewsNews

കൊച്ചിയിൽ ടൂറിസം കോൺക്ലേവ് 2026 ഫെബ്രുവരി 21, 22 തീയതികളിൽ; വിനോദസഞ്ചാരം, സാഹിത്യം, സംസ്കാരം ഒരുമിക്കുന്ന മഹാസംഗമം.

കൊച്ചി : കേരളത്തിലെ വിനോദസഞ്ചാര മേഖലയെ പുതുയുഗത്തിലേക്ക് നയിക്കുന്ന പ്രധാന സംഗമമായ ‘ടൂറിസം കോൺക്ലേവ് 2026’ ഫെബ്രുവരി 21, 22 തീയതികളിൽ എറണാകുളം എം.ജി. റോഡിലെ ഗ്രാൻഡ് ഹോട്ടലിൽ നടക്കും. ക്രൂയിസ് കോമ്രേഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഈ കോൺക്ലേവ് യാത്ര, സാഹിത്യം, സംസ്കാരം എന്നിവയെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന പ്രത്യേക വേദിയായിരിക്കും. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം അറിയിച്ചിട്ടുണ്ട്.

കോൺക്ലേവിന്റെ ചെയർമാനായി പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ താരം കൂടിയായ ക്രൂയിസ് കോമ്രേഡ് ബ്രാൻഡ് അംബാസഡർ അനീഷ് രവി നേതൃത്വം നൽകും. ഉദ്ഘാടനം പ്രശസ്ത മാന്ത്രികനും പ്രചോദന പ്രഭാഷകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് നിർവഹിക്കും. കവിയും വാഗ്മിയും ആയ മുരുകൻ കട്ടാക്കട, പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോൺ സാമുവൽ, പ്രശസ്ത എഴുത്തുകാരൻ പ്രൊഫ. ടി.ജെ. ജോസഫ്, റോയൽ കരീബിയൻ പ്രതിനിധിയായ കിരൺ പ്രകാശ് എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.

പ്രമുഖ ക്രൂയിസ് കമ്പനികളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും, വിവിധ ക്രൂയിസ് യാത്രകളും ടൂർ പാക്കേജുകളും സംബന്ധിച്ച പ്രത്യേക അവതരണങ്ങളും കോൺക്ലേവിൽ ഉണ്ടായിരിക്കും. മുൻകൂർ ബുക്കിംഗുകൾക്ക് ആകർഷകമായ ഓഫറുകളും മെഗാ ഡിസ്‌കൗണ്ടുകളും പ്രഖ്യാപിക്കുമെന്നും സംഘാടകർ അറിയിച്ചു. സാഹിത്യ-സാംസ്കാരിക ചർച്ചകളും ‘ക്രൂയിസ് കോമ്രേഡ് ലിറ്റററി അവാർഡ് 2026’യുടെ പ്രഖ്യാപനവും പരിപാടിയുടെ ഭാഗമായി നടക്കും.

കോൺക്ലേവിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് സാധുവായ ഉറപ്പുള്ള ഡിസ്‌കൗണ്ട് കൂപ്പൺ സമ്മാനമായി ലഭിക്കും. ആഭ്യന്തരവും അന്താരാഷ്ട്രവുമായ ടൂർ പാക്കേജുകൾക്ക് പ്രത്യേക ഇളവുകളും ക്രൂയിസ് യാത്രകൾക്ക് ആനുകൂല്യങ്ങളും കോൺക്ലേവിന്റെ ദിവസങ്ങളിൽ മാത്രമായി ലഭ്യമാക്കുന്നതായും അറിയിച്ചിട്ടുണ്ട്.

പാതാടിപ്പാലം, എറണാകുളം ആസ്ഥാനമായ ക്രൂയിസ് കോമ്രേഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ മഹാസംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്. വിനോദസഞ്ചാര മേഖലയിൽ പുതുവഴികൾ തേടുന്നവർക്കും യാത്രാപ്രേമികൾക്കും സാഹിത്യ-സാംസ്കാരിക രംഗങ്ങളോട് അടുപ്പമുള്ളവർക്കും ഈ കോൺക്ലേവ് ശ്രദ്ധേയ വേദിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Show More

Related Articles

Back to top button