AmericaKeralaLatest NewsNews
പ്രമുഖ ദൈവശാസ്ത്ര പണ്ഡിതൻ ഡോ. എ. സി. ജോർജ് (90) അന്തരിച്ചു

ഡാലസ്/ഇൻഡ്യാന : സതേൺ ഏഷ്യ ബൈബിൾ കോളജിന്റെ മുൻ പ്രിൻസിപ്പലും പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനുമായ ഡോ. എ. സി. ജോർജ് (90) അന്തരിച്ചു. അമേരിക്കയിലെ ഇൻഡ്യാന സംസ്ഥാനത്തിലെ ഇവാൻസ്വില്ലിൽ മാർച്ച് 21-നായിരുന്നു അന്ത്യം.
ദശകങ്ങളോളം ബെംഗളൂരുവിലെ സതേൺ ഏഷ്യ ബൈബിൾ കോളജിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം ആത്മീയവും വിദ്യാഭ്യാസപരവുമായ രംഗങ്ങളിൽ ശ്രദ്ധേയ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോളജിന് ശാസ്ത്രീയവും ആത്മീയവുമായ മുന്നേറ്റം കൈവരിക്കാനായി.





