നിയമസഭാ തെരഞ്ഞെടുപ്പ് എൻ .ആർ.ഐ. കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചു.

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസി സംഘടനകളുടെ ഏകോപന സമിതിയായ എൻ.ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ സമവായനയം സ്വീകരിച്ച് പിന്തുണ പ്രഖ്യാപിച്ചു. മുന്നണികൾക്കതീതമായി സ്വീകാര്യമായ പാർട്ടി സ്ഥാനാർത്ഥികളുമായി സഹകരിക്കുമെന്നുംഅവരുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിനും മടങ്ങിയെത്തിയ വരുൾപ്പെടെയുള്ള പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും വോട്ടുകൾ നൽകുന്നതിനും യോഗം തീരുമാനിച്ചു.
തദ്ദേശ സ്വയം ഭരണ തെരത്തെടുപ്പിൽ സ്വീകരിച്ച അതേ നയം തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുന്നതെന്നു ദേശീയ ചെയർമാൻ
പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് പ്രസ്താവിച്ചു. മുന്നണി സംവിധാനം പ്രവാസി കൗൺ സിലിന് സ്വീകാര്യമല്ല. ഏത് മുന്നണി സ്ഥാനാർത്ഥിയായാലും അവരുടെ പാർട്ടിയുടെ ഇന്നലെ വരെയുള്ള സമീപന രീതി അവലംബിച്ചാണു പിന്തുണ . ഇക്കഴിഞ്ഞ ദിവസം പത്മാകഫേ ഹാളിൽ നടന്ന സ്റ്റീയറിംഗ് കമ്മിറ്റിയാണു തീരുമാനമെടുത്തത്. യോഗത്തിൽ സീനിയർ വൈസ് ചെയർമാൻ ശശി.ആർ.നായർ അദ്ധ്യക്ഷതവഹിച്ചു. തെരഞ്ഞെടുപ്പ് നയരേഖ വൈസ് ചെയർമാൻ എം നജീബ് അവതരിപ്പിച്ചു. കൗൺസിൽ ഭാരവാഹികളായ പുഞ്ചക്കരി വി.ഉണ്ണി,പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കൊടുങ്ങല്ലൂർ ടി.എം. ഷാഫി, പ്രവാസി റിട്ടേണി വെൽഫയർ അസ്സോസിയേഷൻ സംസ്ഥാന വൈസ്ചെയർമാൻ വി രാമചന്ദ്രൻ കണ്ണൂർ, എൻ.ആർ.ഐ കൗൺസിൽ വൈസ് ചെയർമാൻ ആവിക്കര സത്താർഎന്നിവർ പ്രസംഗിച്ചു.




