KeralaLatest NewsNews

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലം: തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കി, ആഘോഷ ങ്ങള്‍ ലളിതമാക്കും

തൃശൂര്‍ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്ഫോടന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനമായി. തൃശൂര്‍ കലക്ട്രേറ്റില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം എടുത്തത്. സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് ആഘോഷങ്ങളെ ലളിതവും ആചാരപരവുമായ രീതിയില്‍ നടത്താന്‍ ധാരണയായത്.

ആഘോഷങ്ങളുടെ പ്രധാന ഘടകമായ മേളങ്ങള്‍ പതിവുപോലെ തന്നെ നടക്കും. എന്നാല്‍ കുടമാറ്റത്തിനുള്ള കുടകളുടെ എണ്ണം കുറയ്ക്കാനും സമയം 15 മിനിറ്റായി ചുരുക്കാനുമാണ് പ്രാഥമിക തീരുമാനം. എഴുന്നള്ളിപ്പ് 15 ആനപ്പുറത്തായിരിക്കും സംഘടിപ്പിക്കുക. ദേവസ്വങ്ങള്‍, ദേശക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അഭിപ്രായം കേട്ട ശേഷമാണ് തീരുമാനം രൂപപ്പെട്ടത്.

ഇതിനൊപ്പം, പാറമേക്കാവ് ദേവസ്വം പാലക്കാട് സൂക്ഷിച്ചിരിക്കുന്ന വെടിക്കെട്ട് സാമഗ്രികള്‍ എങ്ങനെ നിര്‍വീര്യമാക്കണമെന്ന കാര്യത്തില്‍ പിന്നീട് പ്രത്യേക തീരുമാനമെടുക്കും. പാറമേക്കാവിന്റെ വെടിക്കെട്ട് കരാറുകാരനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ന്നതായും സൂചനയുണ്ട്.

അതേസമയം, പൂരത്തിനായി തയ്യാറാക്കിയ സ്പെഷ്യല്‍ കുടകളുടെ സാഹചര്യത്തില്‍ കുടകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും വിലയിരുത്തല്‍ തുടരുകയാണ്. മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്ത മറ്റു പ്രതിനിധികളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കേണ്ടതാണെന്ന നിലപാടിലാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button