AmericaLatest NewsTech

ഇൻസ്റ്റാഗ്രാം പോസ്റ്റ് വധഭീഷണിയായി; മുൻ എഫ്ബിഐ മേധാവി ജെയിംസ് കോമിക്കെതിരെ വീണ്ടും കേസ്, 10 വർഷം വരെ തടവിന് സാധ്യത.

ന്യൂയോർക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിക്ക് എതിരെ രണ്ടാമതും കുറ്റപത്രം സമർപ്പിച്ചു.

2025-ൽ കോമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ’86 47′ എന്നെഴുതിയ ചിത്രം വധഭീഷണിയാണെന്നാണ് പ്രോസിക്യൂഷൻ വാദം. ’86’ എന്നത് ഒരാളെ ഒഴിവാക്കുക അല്ലെങ്കിൽ കൊല്ലുക എന്നതിനായുള്ള സ്ലാംഗും, ’47’ എന്നത് ട്രംപിന്റെ സ്ഥാനത്തെയുമാണ് സൂചിപ്പിക്കുന്നത്.

പ്രസിഡന്റിനെ ഭീഷണിപ്പെടുത്തി എന്ന കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവ് ലഭിക്കാം.

നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും താൻ നിരപരാധിയാണെന്നുമാണ് കോമിയുടെ വിശദീകരണം. നേരത്തെ ഇദ്ദേഹത്തിനെതിരായ മറ്റൊരു കേസ് കോടതി തള്ളിയിരുന്നു.

  പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button