തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെയും തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെകുറിച്ച് സംഘടിപ്പിച്ച ബോധവത്കരണ പരിപാടി അഹാന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സീനിയര്‍ സിവില്‍ ജഡ്ജുമായ ലക്ഷ്മി കെ.തമ്പി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ സമഗ്രവികാസം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഡി.എ.സി അവര്‍ക്കുവേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഭിന്നശേഷി സംരക്ഷണത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.എല്‍.എസ്.എ പാനല്‍ ലോയര്‍ അഡ്വ.ബീന.എസ് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി. വിദ്യാഭ്യാസം, തൊഴില്‍, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കേണ്ട പരിരക്ഷകളെ കുറിച്ച് രക്ഷിതാക്കളുമായി സംവദിച്ചു. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ അഡ്വ.ബീനയെ ആദരിച്ചു. കരിസ്മ പ്രസിഡന്റ് സൊഹ്റ മമ്മു സ്വാഗതവും പാരാ ലീഗല്‍ വോളണ്ടിയര്‍ മുഹമ്മദ് സുധീര്‍ നന്ദിയും പറഞ്ഞു.












































