AmericaKeralaLatest NewsNews

എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യ ത്തിൽ ഡാളസിൽ സെമിനാർ  സംഘ ടിപ്പിക്കുന്നു.

ഡാളസ് :എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ ഡാളസിൽ സെമിനാർ  സംഘടിപ്പിക്കുന്നു.  ഗാർലൻറ് ബെൽറ്റ്‌ ലൈൻ റോഡിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളിൽ വെച്ച് മെയ്‌ 30 ശനിയാഴ്ച രാവിലെ 8:30 മുതൽ 5 മണി വരെയാണ് പ്രോഗ്രാം നടക്കുന്നത്.

സ്വതന്ത്രചിന്ത, ശാസ്ത്രം, വിജ്ഞാനം എന്നീ മേഖലകളിൽ താൽപര്യമുള്ള എല്ലാവരെയും ഈ സെമിനാറിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി എസ്സെൻസ് ഗ്ലോബലിൻ്റെ കോ- ഓർഡിനേറ്റേഴ്‌സ് അറിയിച്ചു. സെമിനാറിൽ പ്രൊ :പി. ജെ ജോസഫ് എഴുത്തുക്കാരൻ (അറ്റു പോകാത്ത ഓർമ്മകൾ )മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ ജെയിംസ് കുരീക്കാട്ടിൽ, തമ്പി ആന്റണി (സാഹിത്യക്കാരൻ, സിനിമ പ്രവർത്തകൻ ) പാസ്റ്റർ : ഷിബു പിടിയ്ക്കൽ എന്നിവർ പ്രഭാഷണം നടത്തുന്നതാണ്. കൂടാതെ ഡോ. ഷാ സുൽത്താൻ, രൂപ നായർ, ജോബോയ് തോമസൺ, ഡോ. അനുപാ റോഷൻ, ജയൻ മനോൽ, സുജിത് സുരേന്ദ്രൻ, അജയ് മുരളീധരൻ എന്നിവർ പങ്കെടുത്തു നടത്തുന്ന പാനൽ ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.

📞 കൂടുതൽ വിവരങ്ങൾക്ക്: 832 469 1905, 720 483 5633

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button