IndiaKeralaLatest NewsNews

വിദ്യാഭ്യാസ മേഖലയെ പുനരാവിഷ്ക്കരിക്കണംമന്ത്രി സി.പി.ജോൺഎൻ.ആർ.ഐ വിദ്യാ ജ്യോതി പുരസ്ക്കാരം വിതരണം ചെയ്തു

തിരുവനന്തപുരം : വളർന്നു വരുന്ന യുവതലമുറയുടെ

അഭിരുചിക്കനുസൃതമായി വിദ്യാഭ്യാസ മേഖല പുനരാവിഷ്ക്ക രിക്ക ണമെന്നും ആവശ്യമായ വ്യതിയാനങ്ങൾ കണ്ടെത്തുമ്പോൾ സ്വന്തം നാട്ടിൽ വിദ്യാഭ്യാസം ചെയ്യാനുള്ള കുട്ടികൾക്ക് നൽകുന്നതിനു് കഴിയണമെന്നും സംസ്ഥാന ഗതാഗത വകുപ്പ്മന്ത്രി സി.പി. ജോൺ ആവശ്യപ്പെട്ടു.

എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ കൗൺസിൽ സംഘടിപ്പിച്ച വിദ്യാ ജ്യോതി – 2026 പുരസ്ക്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .

നീറ്റ് പോലെയുള്ള പരീക്ഷ സമ്പ്രദായങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വിദ്യാർത്ഥി സമൂഹത്തിന്റെ ദുരവസ്ഥ മനസിലാക്കി വേണം പരീക്ഷകളുടെ ഘടനയും സമയ പരിധിയും നിശ്ചയിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.കാലത്തി നനുസൃതമായി ഭാവി തലമുറയെ കരുപ്പിടിപ്പിക്കണം. വിദേശ രാഷ്ട്രങ്ങളിലേക്കു പഠിക്കാൻ പോകണമെന്ന താല്പര്യം ഇല്ലായ്മ ചെയ്യണം. അതിനാവശ്യമായ പരിഷ്ക്കാരങ്ങളും നടപടികളും വിദ്യാഭ്യാസ മേഖലയിൽ വരേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണെന്നും മന്ത്രി ജോൺ വിശദീകരിച്ചു. കുട്ടികളുടെ താല്പര്യത്തിന് വിരുദ്ധമായി ഒന്നും അടിച്ചേല്പിക്കരുതെന്നും അവരുടെ സ്വാതന്ത്ര്യം പഠന നിലവാരത്തിലും ഭാവി ജീവിതത്തിലും സുസ്ഥിരമായ നല്ല മാറ്റങ്ങൾക്ക് ഇടം നൽകുമെന്നും മന്ത്രി സി.പി. ജോൺ പ്രസ്താവിച്ചു. എൻ.ആർ.ഐ. കൗൺസിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾസമൂഹത്തിനു ഗുണകരമാണ്.

വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കാൻ കഴിയുന്ന ഗുണകരമായ അംഗീകാരങ്ങൾ വിദ്യാർത്ഥികൾക്കു പഠന പുരോഗതിക്ക് സഹായകരമാകുമെന്നും എന്റെ സുഹൃത്ത് പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന്റെ നേതൃത്വം പ്രവാസി സമൂഹത്തിനു കരുതലായ ശക്തിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസികളുടെ മക്കളിൽ എസ്.എസ്.എൽ.സി – പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച തിരഞ്ഞെടുക്കപ്പെട്ട നൂറിൽപരം വിദ്യാർത്ഥികൾക്ക് വിദ്യാ ജ്യോതി പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. കൗൺസിൽ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ: പി.ജെ. കുര്യൻ, മുൻ പ്രവാസി കാര്യമന്ത്രിമാരായ
എം എം ഹസൻ, കെ.സി.ജോസഫ്, അമേരിക്കയിലെ പൊതു പ്രവർത്തക ഗീതാ ജോർജ്, ഡപ്പിംഗ് ആർട്ടിസ്റ്റ്‌ ലിസി രഞ്ചിത്, കൗൺസിൽ നേതാക്കളായ തൊടുപുഴ സുരേന്ദ്രൻ, ജെലി ജോർജ്, കർണ്ണാടക സംസ്ഥാന ജനറൽസജു മോൻ, തമിഴ് നാട് പ്രസിഡന്റ് രഞ്ചിത് മുല്ല മഠo, കോശി അലക്സാണ്ടർ,പുഞ്ചക്കരി വി. ഉണ്ണി, എം നജീബ്, റഷീദ് മാസ്റ്റർ പുനൂർ,ടി.നാരായണൻ കണ്ണൂർ, ലത്തീഫ് പോത്തൻകോട്, സി.എസ്.ഹരിദാസ്
പാലക്കാട്, സോനു സോമൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button