കൊച്ചി: എല്ലാ മേഖലകളിലും എഐ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയും മനുഷ്യര്‍ക്കു പകരമാവുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഇക്കാലത്ത് സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടി മാറ്റങ്ങളുടെ മുന്നില്‍ നില്ക്കാന് പുതിയ തലമുറയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് സംസ്ഥാന ഉന്നതി വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസി(സി.ഐ.ഐ)യുടെ യുവജന വിഭാഗമായ യംഗ് ഇന്ത്യന്‍സ് (വൈ.ഐ) സംഘടിപ്പിച്ച ദ്വിദിന വൈ.ഐ കൊച്ചി ഇന്സ്പിഷേന് സമ്മിറ്റ് ‘ആംപ്ലിഫൈഡ് 2026’ന്റെ സമാപനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു മന്ത്രി. പ്രചോദനം, ആഗ്രഹം, അധ്വാനം എന്നിവയിലൂടെ മാത്രമേ ജീവിതലക്ഷ്യങ്ങള്‍ നേടാനാകുവെന്ന് മുഖ്യാതിഥിയായ സംസ്ഥാന അഡ്വ. ജനറല്‍ അഡ്വ. കെ ജാജു ബാബു പറഞ്ഞു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ഈസ്റ്റ് ക്യാംപസില്‍ നടന്ന സമാപനച്ചടങ്ങില്‍ സി.ഐ.ഐ സംസ്ഥാന വൈസ് ചെയര്മാന് സന്തോഷ് കുമാര്‍, കേരള വൈഐ കൊച്ചി ചെയര്പേഴ്സന് ആഷിക ജെയിന്, വൈസ് ചെയര്മാന് ദീപു സേവ്യര്‍, മുന്‍കാല ഭാരവാഹികളായ വിവേക് കൃഷ്ണ ഗോവിന്ദ്, ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ്, പ്രണവ് ജോഷി എന്നിവരും പങ്കെടുത്തു. രണ്ടു ദിവസമായി നടന്ന പരിപാടിയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ വിജയിച്ച ഫ്യൂച്വര്‍ 6.0 ഫൈനല്‍ അവാര്‍ഡുകള്‍, ചേഞ്ച്മേക്കര് അവാര്‍ഡുകള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു.
രാജ്യത്തെ 12 നഗരങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ആശയങ്ങളും അനുഭവങ്ങളും പങ്കുവെച്ച ദേശീയ പരിപാടിയായ വൈഐ യുവ ഫ്യൂച്ചര്‍ 6.0, 3ഡി പ്രിന്റിംഗ് വര്‍ക്ക്ഷോപ്പ്, കളരി, റോബോട്ടിക്സ് വര്‍ക്ക്ഷോപ്പ്, ഇന്ററാക്ടീവ് പ്രദര്‍ശനങ്ങള്‍, പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ആശയങ്ങള്‍ പകരുന്ന നല്കുന്ന പ്രിസം, വണ്‍ മില്യണ്‍ ഫോര്‍ 1 ബില്യനുമായി (1എം1ബി) സഹകരിച്ചുള്ള ജോബ് ഫെയര്‍, യുവ ലോഞ്ച്പാജ് ബിഗ് പിച്ച് എന്നിയാണ് വൈഐ ഇന്സ്പിരേഷന് ആംപ്ലിഫൈഡ് 2026′ ന്റെ ഭാഗമായി നടന്നത്.
സമാപനദിവസമായ ഇന്നലെ (സെപ്തം 6) നടന്ന വിവിധ സെഷനുകള്‍ റോബര്‍ട്ട് ലോബോ, വേണു രാജാമണി, ലോക്നാഥ് ബെഹ്റ, ലക്ഷ്മി മേനോന്, അരുണ്‍ രാജ്, ആദില്‍ ജലീല്‍, സിദ്ധാര്‍ത്ഥ് വര്‍മ, ബിജു ഐസക്, ഡോ. പി ജി പോള്‍, ഡോ ജോര്‍ജ് പോള്‍ എന്നിവര്‍ നയിച്ചു.
ഫോട്ടോ: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസി(സി.ഐ.ഐ)യുടെ യുവജന വിഭാഗമായ യംഗ് ഇന്ത്യന്‍സ് (വൈ.ഐ) തേവര എസ് എച്ച് ഈസ്റ്റ് ക്യാംപസില്‍ സംഘടിപ്പിച്ച ദ്വിദിന വൈ.ഐ കൊച്ചി ഇന്സ്പിഷേന് സമ്മിറ്റ് ‘ആംപ്ലിഫൈഡ് 2026’ന്റെ സമാപനച്ചടങ്ങില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍ സംസാരിക്കുന്നു. ഇടത്തു നിന്ന് വൈഐ കൊച്ചി ചെയര്പേഴ്സന് ആഷിക ജെയിന്, അഡ്വ. ജനറല്‍ കെ ജാജു ബാബു, സിഐഐ സംസ്ഥാന വൈസ് ചെയര്മാന് സന്തോഷ് കുമാര്‍, വൈഐ കൊച്ചി വൈസ് ചെയര്മാന് ദീപു സേവ്യര്‍ എന്നിവര്‍ സമീപം.–
Regards.
Rammohan Paliyath
95390 74300













































