CinemaLatest NewsLifeStyleNewsTravel

മദ്യപിച്ച് വാഹനാപകടം: നടൻ ബൈജു സന്തോഷ് ക്ഷമാപണം നടത്തി

തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ച സംഭവത്തിൽ പ്രശസ്ത സിനിമാ നടൻ ബൈജു സന്തോഷ് ക്ഷമാപണം നടത്തി. ബൈജു തന്റെ വിശദീകരണവും ക്ഷമാപണവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ടയർ പഞ്ചറായതാണ് അപകടത്തിനിടയാക്കിയതെന്നാണ് ബൈജു വ്യക്തമാക്കിയത്.

അപകടം ഞായറാഴ്ച അർധരാത്രി തിരുവനന്തപുരത്തെ വെള്ളയമ്പലം ജംഗ്ഷനിൽ വച്ച് നടന്നു. ബൈജുവിന്റെ വാഹനം ഒരു സ്കൂട്ടർ യാത്രികനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് ബൈജുവിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, ബൈജു രക്തസാമ്പിള്‍ പരിശോധിക്കുവാനായി സമർപ്പിക്കാൻ തയ്യാറായില്ല. മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്കായി സഹകരിച്ചില്ലെന്നും ഡോക്ടർ മെഡിക്കൽ റിപ്പോർട്ടിൽ അറിയിക്കുകയും ചെയ്തു.

മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button