Latest NewsLifeStyleNewsPolitics

പാലക്കാട് വിജയം ഉറപ്പെന്ന് കെ. മുരളീധരൻ: എന്ത് ഡീൽ നടന്നാലും യു.ഡി.എഫ് വിജയിക്കും

കോഴിക്കോട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫിന് വിജയം ഉറപ്പാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആവർത്തിച്ചു. എന്തൊക്കെ ഡീൽ നടന്നാലും പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ് ജയിക്കുമെന്ന് ഉറപ്പായി പറയാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഡീൽ നടന്നേക്കാമെന്ന് ആരോപിച്ച മുരളീധരൻ, എന്നാൽ അതൊന്നും യു.ഡി.എഫിന്റെ വിജയം തടയില്ലെന്നും കൂട്ടിച്ചേർത്തു. “പൊളിറ്റിക്കൽ ചര്‍ച്ചകൾക്കായി ഇനിയും പല വിഷയങ്ങൾ ഉയരും. തൃശ്ശൂര്‍ പൂരം കലക്കിയത്, ആര്‍.എസ്.എസ് നേതാവും അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ച, അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതും അടക്കമുള്ള വിവാദങ്ങൾ പ്രചാരണത്തിൽ വലിയ പങ്കുവഹിക്കും,” മുരളീധരൻ അഭിപ്രായപ്പെട്ടു.

പാലക്കാട് മണ്ഡലം തങ്ങളുടെ ഉറപ്പുള്ള സീറ്റാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുഖ്യ മന്ത്രിയുടെ ജില്ലയിൽ എ.ഡി.എം ആത്മഹത്യ ചെയ്തിട്ട് അനുസ്മരണവും സംഘടിപ്പിക്കാത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ അപകടകരമായ മനോഭാവമാണെന്ന് കടുത്ത വിമർശനവും ഉന്നയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button