BlogKeralaLatest NewsLifeStyleMusicNews

പ്രണയത്തിന്റെ നീരാഴിയിൽ’;എഐ വീഡിയോ സോങ്ങ് റിലീസ് ചെയ്തു.

തൃശ്ശൂർ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെ ചിത്രീകരിച്ച വീഡിയോ സോങ്ങ്, ‘പ്രണയത്തിന്റെ നീരാഴിയിൽ’ യൂട്യൂബിൽ റിലീസ് ചെയ്തു. മലയാളത്തിൽ ആദ്യമായി, ഒരു പ്രമേയത്തെ ആസ്പദമാക്കി, ഒരു എഐ മോഡൽ(അവതാർ) അഭിനയിച്ചിരിക്കുന്ന ഈ ആൽബത്തിന്റെ മുഴുവൻ വീഡിയോയും ഓഡിയോയും പൂർണ്ണമായും ജനറേറ്റ് ചെയ്തത് എഐയിലാണ്.

സേവ്യർ എന്ന കഥാപാത്രം തന്റെ പ്രണയിനി സാറയെ കാണുവാൻ ദൂരെദേശത്തുനിന്നും ബൈക്കിൽ പുറപ്പെട്ടു വരുന്നതും യാത്രയ്ക്കിടെ സേവ്യറിന്റെ മനസ്സിലൂടെ കടന്നു വരുന്ന സാറയെകുറിച്ചുള്ള ഓർമ്മകളുമാണ് ആൽബത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സേവ്യറിനെ നേരിട്ട് കാണിക്കാതെ പിൻദൃശ്യങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. ‘ക്ലാര ക്ലെമെന്റ്’ എന്ന അവതാർ ആണ് സാറയെ അവതരിപ്പിക്കുന്നത്. കടൽതീര ദൃശ്യങ്ങളിലൂടെയാണ് സാറയോടുള്ള സേവ്യറിന്റെ പ്രണയം ചിത്രീകരിച്ചിരിക്കുന്നത്.

കവിയും ചലച്ചിത്രസംവിധായകനുമായ സതീഷ് കളത്തിൽ പാട്ടെഴുത്തും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കേരളവാർത്ത ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച, സതീഷ് കളത്തിലിന്റെ ‘പ്രണയാരവത്തിന്റെ പുല്ലാങ്കുഴൽ’ എന്ന കവിതയുടെ ഗാനാവിഷ്‌ക്കാരമാണ് ഈ ആൽബം. വരികൾക്ക് സംഗീതം നല്കിയതും പാടിയതും എഐ മ്യൂസിക് ജനറേറ്ററായ സുനോയും ദൃശ്യങ്ങൾ ജനറേറ്റ് ചെയ്തത് എൽ.ടി.എക്സ്. എഐ, പിക്സ് വേർഴ്സ് എഐ, ലിയോണാർഡൊ എഐ എന്നീ സൈറ്റുകളുമാണ്.

ലിങ്ക്: https://youtu.be/02b8xzYqJ5Y

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button