ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
24 °c
New York

Associations

കേരളാ മുഖ്യമന്ത്രിയായി  തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ഫൊക്കാനയുടെ അഭിനന്ദങ്ങൾ.

ന്യൂ യോർക്ക് : കേരളാ മുഖ്യമന്ത്രിയായി  തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാനയുടെ സുഹൃത്തും വഴികാട്ടിയുമായ വി.ഡി. സതീശന്  ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു...

Read moreDetails

Malayali Association of Sienna (MAS)യും FOKANAയും ചേർന്ന് അഭിമാനത്തോടെ അവതരിപ്പിക്കുന്ന “CINE FUSION 2026”.

Malayali Association of Sienna (MAS)യും FOKANAയും ചേർന്ന് അഭിമാനത്തോടെ അവതരിപ്പിക്കുന്ന “CINE FUSION 2026” എന്ന അതുല്യമായ സംഗീത-സിനിമാ മേളയെ കുറിച്ച് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നതിൽ...

Read moreDetails

ന്യൂയോർക്ക്കേരളാസമാജംപ്രവർത്തനോദ്‌ഘാടനംപ്രൗഡ്ഢഗംഭീരചടങ്ങിൽഡോ. രാജുനാരായണസ്വാമി IAS  നിർവഹിച്ചു.

ന്യൂയോർക്ക്:   പ്രൗഡ്ഢഗംഭീരമായ സദസ്സിൽ നൂറുകണക്കിന് അമേരിക്കൻ പ്രവാസി മലയാളികളുടെ നിറ സാന്നിദ്ധ്യത്തിൽ നിലവിളക്ക് കൊളുത്തി ന്യൂയോർക്ക് കേരളാ സമാജത്തിന്റെ അൻപത്തിനാലാമത്‌ വർഷത്തെ പ്രവർത്തനോദ്ഘാടനം കേരളാ ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി, ഐ.എ.എസ്., കഴിഞ്ഞ ദിവസം നിർവ്വഹിച്ചു. ലോങ്ങ് ഐലൻഡ് എൽമോണ്ടിലുള്ള മലങ്കര കത്തോലിക്ക കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ് കേരളാ സമാജത്തിന്റെ ഈസ്റ്റർ - വിഷു ആഘോഷവും വാർഷിക പ്രവർത്തനോദ്ഘാടനവും നടത്തപ്പെട്ടത്. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു ഡോ. രാജു നാരായണ സ്വാമി. കേരളാ സമാജത്തിന്റെ ക്ഷണം സ്വീകരിച്ച് അതിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിന് രണ്ട് ദിവസത്തേക്ക് മാത്രമായാണ് ഡോ. സ്വാമി കേരളത്തിൽ നിന്നും ന്യൂയോർക്കിലെത്തിയത്. കഴിഞ്ഞ അൻപത്തിനാല് സംവത്സരമായി ന്യൂയോർക്ക് പ്രദേശത്ത് പ്രവർത്തിക്കുന്ന കേരളാ സമാജം എന്ന പ്രവാസീ സംഘടന ഈ സമൂഹത്തിനായി ധാരാളം പുണ്യപ്രവർത്തനങ്ങൾ കാഴ്ച്ച വച്ച്  മുന്നേറുന്നതിൽ രാജു സ്വാമി തികഞ്ഞ സംതൃപ്തി തന്റെ മുഖ്യ പ്രഭാഷണത്തിൽ രേഖപ്പെടുത്തി. മലയാളഭാഷയിൽ കവിതകളും  സാഹിത്യവും ഇടകലർത്തി അനർഘനിർഗളമായി തൻറെ നാവിൻ തുമ്പിലൂടെ അനായാസമായി ഭാഷ അമ്മാനമാടി തനതായ ശൈലിയിൽ ഒരു മണിക്കൂറോളം പ്രഭാഷണം നടത്തിയത് നിശ്ശബ്ദ്ദമായി ശ്രവിച്ച കാഴ്ചക്കാർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഹർഷാരവത്തോടെയാണ് അദ്ദേഹത്തിൻറെ പ്രഭാഷണത്തെ സ്വീകരിച്ചത്.  നമ്മുടെ മാതൃ രാജ്യമായ ഭാരതത്തേയും  ജന്മ സംസ്ഥാനമായ കേരളത്തേയും പ്രവാസീ സമൂഹം തങ്ങളുടെ മാറോടു ചേർത്ത് നൽകിത്തരുന്ന കൈത്താങ്ങലുകളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.  വിദേശ രാജ്യത്ത് വന്നു ജീവിക്കുന്നെങ്കിലും വന്ന വഴി മറക്കാതെ മാതൃരാജ്യത്തോട് കൂറ് കാണിക്കുന്നതിൽ മലയാളികൾ മുൻ പന്തിയിലാണ്. ഒരു നാടിൻറെ പുരോഗതിക്കും സാമ്പത്തിക ദൃഡ്ഡതക്കും പ്രവാസീ സമൂഹത്തിൻറെ സംഭാവനകൾ ഒരിക്കലും മറക്കാനാവാത്തതാണ്. സംഘടനയുടെ വാർഷിക പ്രവർത്തനോദ്ഘാടനത്തോടൊപ്പം ഈസ്റ്റർ - വിഷു ആഘോഷവും നടത്തുന്ന മലയാളിയുടെ മതനിരപേക്ഷ സമീപനത്തെ അദ്ദേഹം പ്രശംസിച്ചു.  ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും നല്ല മാതൃകകൾ കാണിച്ച് മാനവരാശിയെ സ്നേഹിക്കുവാനും മനുഷ്യർക്ക് വേണ്ടി സ്വന്തം  ജീവൻ കുരിശിലെ മൂന്നാണികളിന്മേൽ വെടിഞ്ഞ് മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുവാനും കാണിച്ച ആ ദൈവ സ്നേഹം നാം ഈസ്റ്ററിന്റെ സന്ദേശമായി മനസ്സിലാക്കുന്നു. അതുപോലെ തന്നെ ലോകമെമ്പാടുമുള്ള മലയാളികൾ സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും വിളവെടുപ്പിൻറെയും ആഘോഷമായി വിഷു കൊണ്ടാടുമ്പോഴും ഈശ്വരൻറെ ചൈതന്യമാണ് നാം കാണുന്നത്. ഈ പ്രകൃതിയെ ഇത്ര മനോഹരമായി സൃഷ്ടിച്ച് പുഴകളെയും, മലകളെയും വനങ്ങളെയും കാട്ടുമൃഗങ്ങളെയും  മനുഷ്യരെയും ജീവജാലങ്ങളെയും അനായാസം അതിൽ വിരഹിക്കുവാൻ വെള്ളവും വെളിച്ചവും ജീവ വായുവും നല്കിത്തന്ന ഈശ്വരൻ എന്ന ശക്തിയെ നാം എന്നും നമിക്കണം. ഡോ. രാജു നാരായണ  സ്വാമി ഈ ആശയങ്ങളെല്ലാം സമന്വയിപ്പിച്ച് മലയാള സാഹിത്യവും കവിതാ ശലകങ്ങളും ഇടയ്ക്കിടെ ആംഗലേയ ഭാഷയും കൂട്ടിച്ചേർത്ത്  പുഴയിൽ വെള്ളം ഒഴുകുന്ന കണക്കെ നിർബാധം തന്റെ പ്രഭാഷണം തുടർന്നപ്പോൾ കേട്ടിരുന്ന മലയാളീ സമൂഹം തികച്ചും സ്തബ്ധരായിപ്പോയി. അടുത്ത ദിവസം മാതൃദിനമായി ആഘോഷിക്കുന്നതിനാൽ  അമ്മയെന്ന പ്രതിഭാസത്തെക്കുറിച്ചും അതിനോടൊപ്പം തന്റെ പ്രഭാഷണത്തിൽ ഉൾപ്പെടുത്താൻ അദ്ദേഹം മറന്നില്ല. അമ്മയുടെ സ്നേഹത്തെയും വാത്സല്യത്തെയും വർണ്ണിക്കുന്ന മനോഹരമായ കവിത “അമ്മതൻ അമ്മിഞ്ഞ പാലിന്നുപ്പകരമായ് … മറ്റേതു തീർത്ഥമുണ്ടിന്നീ മണ്ണിൽ…. അമ്മ തൻ താരാട്ട് പാട്ടുപോൽ തരളിതമായൊരു പാട്ടുണ്ടോ? പറയുവാനിന്നീ മണ്ണിൽ...?” എന്ന് രാജു നാരായണ സ്വാമി ഉരുവിട്ടപ്പോൾ, ഈ കവിത അറിയാവുന്ന മുതിർന്ന തലമുറ മലയാളികൾ എല്ലാവരും തങ്ങളുടെ ചുണ്ടുകൾ അനക്കി പ്രഭാഷകനോടൊപ്പം ചേർന്നു. അതുപോലെ പല മലയാള കവിതകളും അദ്ദേഹം തൻറെ പ്രഭാഷണത്തിൽ ഉൾപ്പെടുത്തി ഉരുവിട്ടപ്പോൾ പലരും തങ്ങളുടെ സ്‌കൂൾ വിദ്യാഭ്യാസ കാലത്തിലേക്ക് ഊളിയിട്ടിറങ്ങി.  അത് ഏവർക്കും ഒരു പ്രത്യേക അനുഭവമായി തോന്നി. കേരളാ സമാജത്തിന്റെ പ്രവർത്തനോദ്‌ഘാടന ചടങ്ങിൽ പ്രശസ്ത ഗായിക അനിതാ കൃഷ്ണൻ പാടിയ ഈശ്വര പ്രാർത്ഥനക്കു ശേഷം റിയ അലക്സാണ്ടർ അമേരിക്കൻ ദേശീയ ഗാനവും സോമി മാത്യു ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. പിന്നീട് മുഖ്യ അതിഥി ഡോ. രാജു നാരായണ സ്വാമിയെയും അൻപത്തിനാല് വർഷം മുൻപ് പ്രഥമ പ്രസിഡന്റായി പ്രവർത്തിച്ച പ്രൊഫ. ജോസഫ് ചെറുവേലിയെയും, സമാജം ചുമതലക്കാരെയും, കമ്മറ്റി അംഗങ്ങളെയും, സമാജത്തിന്റെ നേടും തൂണുകളായ മുൻ പ്രസിഡന്റുമാരെയും, ഫൊക്കാനാ സാരഥികളെയും, ഫോമാ നേതാക്കന്മാരെയും, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ തോമസ് മൊട്ടക്കലിനെയും, മലങ്കര പള്ളി ഇടവക വികാരി ഫാദർ നോബി അയ്യനേത്തിനെയും, ന്യൂയോർക്കിലെ വിവിധ മലയാളീ സംഘടനകളുടെ നേതാക്കളെയും, ക്ഷണം  സ്വീകരിച്ചു വന്ന എല്ലാ സുഹൃത്തുക്കളെയും, ചടങ്ങിൽ പങ്കെടുത്ത ഏവരേയും  സമാജം സെക്രട്ടറി മാത്യുക്കുട്ടി ഈശോ  യോഗത്തിലേക്ക് സ്വാഗതം ആശംസിച്ചു.  അതിന് ശേഷം സമാജം പ്രസിഡൻറ് ഹേമചന്ദ്രൻ  അദ്ധ്യക്ഷ പ്രസംഗവും, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വർഗ്ഗീസ് കെ. ജോസഫ് ലഘുപ്രഭാഷണവും നടത്തി. പിന്നീട് മുഖ്യാതിഥിയും സമാജം ചുമതലക്കാരും കമ്മറ്റി അംഗങ്ങളും സമാജം  പ്രഥമ പ്രസിഡന്റും ഫാദർ നോബിയും ചേർന്ന് നിലവിളക്കു കൊളുത്തി സംഘടനയുടെ പ്രവർത്തനോദ്ഘാടനം നടത്തി. പിന്നീട് സമാജം ട്രഷറർ വിനോദ് കെയർക്കേ മുഖ്യാതിഥി ഡോ. രാജു നാരായണ  സ്വാമിയെ യോഗത്തിന് പരിചയപ്പെടുത്തി. മാലിനി നായർ നയിക്കുന്ന ന്യൂജേഴ്സിയിലെ പ്രശസ്‌ത സൗപർണ്ണിക ഡാൻസ് അക്കാദമിയിലെ കലാകാരികൾ അവതരിപ്പിച്ച മനോഹര നൃത്തനൃത്യങ്ങൾ ഏവരും കൺകുളിർക്കെ ആസ്വദിച്ചു. മാതൃദിനത്തോട് അനുബന്ധിച്ച് സമാജത്തിന്റെ ആദ്യ പ്രൊജക്റ്റായി "ഓണത്തിന് ഒരുമുറം പച്ചക്കറി" എന്ന പദ്ധതിയായി നൂറ് അമ്മമാർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്യുന്ന ചടങ്ങ് രണ്ടു അമ്മമാർക്ക് നൽകി മുഖ്യാതിഥി ഡോ. രാജു സ്വാമി ഉദ്ഘാടനം ചെയ്തു. ലൈവ് ഓർക്കസ്ട്രയോടുകൂടിയ ഗാനമേള ചടങ്ങുകൾക്ക് കൊഴുപ്പേകി. ഫൊക്കാന മുൻ പ്രസിഡന്റും ചെയർമാനുമായ പോൾ കറുകപ്പിള്ളിൽ, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, വേൾഡ് മലയാളീ കൗൺസിൽ ചെയർമാൻ തോമസ് മൊട്ടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡെൻസിൽ ജോർജ്  മുഖ്യ അവതാരകനായി യോഗം നിയന്ത്രിച്ചു. വൈസ് പ്രസിഡൻറ് ഷാജി വർഗ്ഗീസ് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.  പങ്കെടുത്ത ഏവർക്കും വിഭവ സമൃദ്ധമായ ഡിന്നറും നൽകി.

Read moreDetails

ഫൊക്കാന ഇലക്ഷൻ നോട്ടിഫിക്കേഷൻ: അംഗസംഘടനകൾക്ക്  അംഗത്വം പുതുക്കൽ ജൂൺ 6 വരെ; നോമിനേഷൻ ജൂൺ 21 വരെ. തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിങ്ങിലൂടെ.

ഫ്ലോറിഡ : 2026 ഓഗസ്‌റ് 7 നു പെനിസിൽവാനിലെ കലഹാരി റിസോർട്ടിൽ ഫൊക്കാനാ കൺവെൻഷനിൽ വച്ച് നടത്തുന്ന  തെരഞ്ഞെടുപ്പിനുള്ള  ഇലക്ഷൻ  നോട്ടിഫിക്കേഷൻ അംഗ സംഘടനകൾക്ക് അയച്ചു കൊടുത്തതായി...

Read moreDetails

കേരളത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം മറുനാടൻ മലയാളികളെ മടുപ്പിക്കുന്നു:സജിമോൻ ആൻ്റണി ഫൊക്കാന പ്രസിഡന്റ്.

ന്യൂ യോർക്ക് :കേരളത്തിലെ നീണ്ടുപോകുന്ന രാഷ്ട്രീയ  അനിശ്ചിതത്വം ആകെ ആശങ്കഉണ്ടാക്കുന്നു എന്ന് നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ  പ്രസിഡന്റ് സജിമോൻ ആൻ്റണി ന്യൂ യോർക്കിൽ...

Read moreDetails

ഫൊക്കാന കൺവെൻഷനിൽ മലയാള സാഹിത്യത്തിന്റെ മഹാസംഗമം; കലഹാരി റിസോർട്ടിൽ വിപുലമായ സാഹിത്യസമ്മേളനം.

ന്യൂയോർക്ക്: 2026 ആഗസ്റ്റ് 6 ന് പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും പ്രത്യേക പ്രാധാന്യം നൽകി വിപുലമായ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു....

Read moreDetails

ഫൊക്കാന ഹൂസ്റ്റൺ റീജിയൻ ഒരുക്കുന്ന സിനി ഫ്യൂഷൻ ഷോ മെയ് 16 നു – ഒരുക്കങ്ങൾ പൂർത്തിയായി.

ഹൂസ്റ്റൺ : ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നനടത്തപ്പെടുന്ന  ഭവനദാന പദ്ധതിയിൽ ഭാഗഭാക്കുന്നത്തിന്റെ ഭാഗമായി ഹൂസ്റ്റൺ   റീജിയൻ  ഒരുക്കുന്ന CINI FUSION USA 2026 ന്റെ ഒരുക്കങ്ങൾ പൂർത്തിയി...

Read moreDetails

നായർ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം വർണാഭമായി

ന്യൂയോര്‍ക്ക്: നായർ ബനവലന്റ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 45-ാമത് വിഷു ആഘോഷം ന്യൂയോർക്കിൽ ഫ്ലോറൽ പാർക്കിലുള്ള പി എസ് 115 ഓഡിറ്റോറിയത്തിൽ പൂർവാധികം ഭംഗിയായി ഏപ്രിൽ...

Read moreDetails

ഡാളസ്  കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി നിറവിൽ; ‘ഗോൾഡൻ കേരള നൈറ്റ്’ പ്രവാസി മലയാളികൾക്ക് ദൃശ്യവിരുന്നായി.

ഡാളസ് : അമേരിക്കയിലെ മലയാളി സംഘടനകളിൽ മുൻപന്തിയിലുള്ള കേരള അസോസിയേഷൻ ഓഫ് ഡള്ളാസ് അതിന്റെ ചരിത്രപരമായ അൻപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ (1976-2026) ഭാഗമായി...

Read moreDetails
Page 6 of 70 1 5 6 7 70
Skip to toolbar