ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
21 °c
New York

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് ഐ.ഒ.സി ഡാളസ് ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ.

ഡാളസ്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് ഐ.ഒ.സി (IOC) ഡാളസ് കേരള ചാപ്റ്റർ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. സത്യസന്ധമായ രാഷ്ട്രീയത്തിന്റെയും ജനകീയ പോരാട്ടത്തിന്റെയും വിജയമാണ് വി.ഡി. സതീശന്റെ...

Read moreDetails

കേരളാ മുഖ്യമന്ത്രിയായി  തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ഫൊക്കാനയുടെ അഭിനന്ദങ്ങൾ.

ന്യൂ യോർക്ക് : കേരളാ മുഖ്യമന്ത്രിയായി  തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാനയുടെ സുഹൃത്തും വഴികാട്ടിയുമായ വി.ഡി. സതീശന്  ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു...

Read moreDetails

ഗുരുവായൂർ ദർശനത്തിന് ശേഷം തലസ്ഥാനത്ത് ചെന്നിത്തലക്ക് വൻ സ്വീകരണം; മന്ത്രിസഭാ പ്രവേശന ചോദ്യങ്ങളിൽ വീണ്ടും മൗനം

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം തലസ്ഥാനത്തെത്തിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തകർ ആവേശപൂർവം സ്വീകരിച്ചു. മുദ്രാവാക്യം വിളികളോടെയും വൻ ജനക്കൂട്ടത്തോടെയുമായിരുന്നു...

Read moreDetails

വി ഡി സതീശൻ കേരളത്തിന്റെ 13 -മത് കേരളാ മുഖ്യമന്ത്രി; “നിലപാടുകളുടെ രാജകുമാരൻ” ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ നേതാക്കൾ ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു.

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി . ഡി . സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്ത് ദിവസത്തോളമായി നീണ്ട...

Read moreDetails

ജന നായകൻ ,ജന ഹൃദയങ്ങളിലേക്ക് വി ഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട്, ജനഹൃദയങ്ങളുടെ വിശ്വാസവും പ്രതീക്ഷയും ഏറ്റുവാങ്ങി വി . ഡി . സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട വാർത്ത ജനാധിപത്യ...

Read moreDetails

റോക്ക് ലാൻഡ് സെൻ്റ് മേരീസ് ക്‌നാനായ പള്ളിയിൽ മാതൃദിനം ആഘോഷിച്ചു.

റോക്ക് ലാൻഡ് : റോക്ക് ലാൻഡ് സെൻ്റ് മേരീസ് ക്‌നാനായ പള്ളിയിൽ മാതൃദിനം ആഘോഷിച്ചു. സംഘടിപ്പിച്ച മാതൃദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. മെയ് 10 ഞായറാഴ്ച രാവിലെ...

Read moreDetails

എസ്എസ്എൽസി ഫലം മേയ് 15ന് തന്നെയോ? സർക്കാർ രൂപീകരണ ത്തിലെ അനിശ്ചിതത്വം ഫലപ്രഖ്യാ പനത്തെയും ബാധിക്കുമോ എന്ന ആശങ്ക.

തിരുവനന്തപുരം: കേരള എസ്എസ്എൽസി 2026 പരീക്ഷാഫലം മേയ് 15ന് പ്രഖ്യാപിക്കുമെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ സൂചന. എന്നാൽ സംസ്ഥാനത്ത് പുതിയ സർക്കാർ ഇതുവരെ രൂപീകരിക്കാത്ത സാഹചര്യത്തിൽ ഫലപ്രഖ്യാപനം...

Read moreDetails

ന്യൂയോർക്ക്കേരളാസമാജംപ്രവർത്തനോദ്‌ഘാടനംപ്രൗഡ്ഢഗംഭീരചടങ്ങിൽഡോ. രാജുനാരായണസ്വാമി IAS  നിർവഹിച്ചു.

ന്യൂയോർക്ക്:   പ്രൗഡ്ഢഗംഭീരമായ സദസ്സിൽ നൂറുകണക്കിന് അമേരിക്കൻ പ്രവാസി മലയാളികളുടെ നിറ സാന്നിദ്ധ്യത്തിൽ നിലവിളക്ക് കൊളുത്തി ന്യൂയോർക്ക് കേരളാ സമാജത്തിന്റെ അൻപത്തിനാലാമത്‌ വർഷത്തെ പ്രവർത്തനോദ്ഘാടനം കേരളാ ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി, ഐ.എ.എസ്., കഴിഞ്ഞ ദിവസം നിർവ്വഹിച്ചു. ലോങ്ങ് ഐലൻഡ് എൽമോണ്ടിലുള്ള മലങ്കര കത്തോലിക്ക കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ് കേരളാ സമാജത്തിന്റെ ഈസ്റ്റർ - വിഷു ആഘോഷവും വാർഷിക പ്രവർത്തനോദ്ഘാടനവും നടത്തപ്പെട്ടത്. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു ഡോ. രാജു നാരായണ സ്വാമി. കേരളാ സമാജത്തിന്റെ ക്ഷണം സ്വീകരിച്ച് അതിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിന് രണ്ട് ദിവസത്തേക്ക് മാത്രമായാണ് ഡോ. സ്വാമി കേരളത്തിൽ നിന്നും ന്യൂയോർക്കിലെത്തിയത്. കഴിഞ്ഞ അൻപത്തിനാല് സംവത്സരമായി ന്യൂയോർക്ക് പ്രദേശത്ത് പ്രവർത്തിക്കുന്ന കേരളാ സമാജം എന്ന പ്രവാസീ സംഘടന ഈ സമൂഹത്തിനായി ധാരാളം പുണ്യപ്രവർത്തനങ്ങൾ കാഴ്ച്ച വച്ച്  മുന്നേറുന്നതിൽ രാജു സ്വാമി തികഞ്ഞ സംതൃപ്തി തന്റെ മുഖ്യ പ്രഭാഷണത്തിൽ രേഖപ്പെടുത്തി. മലയാളഭാഷയിൽ കവിതകളും  സാഹിത്യവും ഇടകലർത്തി അനർഘനിർഗളമായി തൻറെ നാവിൻ തുമ്പിലൂടെ അനായാസമായി ഭാഷ അമ്മാനമാടി തനതായ ശൈലിയിൽ ഒരു മണിക്കൂറോളം പ്രഭാഷണം നടത്തിയത് നിശ്ശബ്ദ്ദമായി ശ്രവിച്ച കാഴ്ചക്കാർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഹർഷാരവത്തോടെയാണ് അദ്ദേഹത്തിൻറെ പ്രഭാഷണത്തെ സ്വീകരിച്ചത്.  നമ്മുടെ മാതൃ രാജ്യമായ ഭാരതത്തേയും  ജന്മ സംസ്ഥാനമായ കേരളത്തേയും പ്രവാസീ സമൂഹം തങ്ങളുടെ മാറോടു ചേർത്ത് നൽകിത്തരുന്ന കൈത്താങ്ങലുകളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.  വിദേശ രാജ്യത്ത് വന്നു ജീവിക്കുന്നെങ്കിലും വന്ന വഴി മറക്കാതെ മാതൃരാജ്യത്തോട് കൂറ് കാണിക്കുന്നതിൽ മലയാളികൾ മുൻ പന്തിയിലാണ്. ഒരു നാടിൻറെ പുരോഗതിക്കും സാമ്പത്തിക ദൃഡ്ഡതക്കും പ്രവാസീ സമൂഹത്തിൻറെ സംഭാവനകൾ ഒരിക്കലും മറക്കാനാവാത്തതാണ്. സംഘടനയുടെ വാർഷിക പ്രവർത്തനോദ്ഘാടനത്തോടൊപ്പം ഈസ്റ്റർ - വിഷു ആഘോഷവും നടത്തുന്ന മലയാളിയുടെ മതനിരപേക്ഷ സമീപനത്തെ അദ്ദേഹം പ്രശംസിച്ചു.  ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും നല്ല മാതൃകകൾ കാണിച്ച് മാനവരാശിയെ സ്നേഹിക്കുവാനും മനുഷ്യർക്ക് വേണ്ടി സ്വന്തം  ജീവൻ കുരിശിലെ മൂന്നാണികളിന്മേൽ വെടിഞ്ഞ് മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുവാനും കാണിച്ച ആ ദൈവ സ്നേഹം നാം ഈസ്റ്ററിന്റെ സന്ദേശമായി മനസ്സിലാക്കുന്നു. അതുപോലെ തന്നെ ലോകമെമ്പാടുമുള്ള മലയാളികൾ സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും വിളവെടുപ്പിൻറെയും ആഘോഷമായി വിഷു കൊണ്ടാടുമ്പോഴും ഈശ്വരൻറെ ചൈതന്യമാണ് നാം കാണുന്നത്. ഈ പ്രകൃതിയെ ഇത്ര മനോഹരമായി സൃഷ്ടിച്ച് പുഴകളെയും, മലകളെയും വനങ്ങളെയും കാട്ടുമൃഗങ്ങളെയും  മനുഷ്യരെയും ജീവജാലങ്ങളെയും അനായാസം അതിൽ വിരഹിക്കുവാൻ വെള്ളവും വെളിച്ചവും ജീവ വായുവും നല്കിത്തന്ന ഈശ്വരൻ എന്ന ശക്തിയെ നാം എന്നും നമിക്കണം. ഡോ. രാജു നാരായണ  സ്വാമി ഈ ആശയങ്ങളെല്ലാം സമന്വയിപ്പിച്ച് മലയാള സാഹിത്യവും കവിതാ ശലകങ്ങളും ഇടയ്ക്കിടെ ആംഗലേയ ഭാഷയും കൂട്ടിച്ചേർത്ത്  പുഴയിൽ വെള്ളം ഒഴുകുന്ന കണക്കെ നിർബാധം തന്റെ പ്രഭാഷണം തുടർന്നപ്പോൾ കേട്ടിരുന്ന മലയാളീ സമൂഹം തികച്ചും സ്തബ്ധരായിപ്പോയി. അടുത്ത ദിവസം മാതൃദിനമായി ആഘോഷിക്കുന്നതിനാൽ  അമ്മയെന്ന പ്രതിഭാസത്തെക്കുറിച്ചും അതിനോടൊപ്പം തന്റെ പ്രഭാഷണത്തിൽ ഉൾപ്പെടുത്താൻ അദ്ദേഹം മറന്നില്ല. അമ്മയുടെ സ്നേഹത്തെയും വാത്സല്യത്തെയും വർണ്ണിക്കുന്ന മനോഹരമായ കവിത “അമ്മതൻ അമ്മിഞ്ഞ പാലിന്നുപ്പകരമായ് … മറ്റേതു തീർത്ഥമുണ്ടിന്നീ മണ്ണിൽ…. അമ്മ തൻ താരാട്ട് പാട്ടുപോൽ തരളിതമായൊരു പാട്ടുണ്ടോ? പറയുവാനിന്നീ മണ്ണിൽ...?” എന്ന് രാജു നാരായണ സ്വാമി ഉരുവിട്ടപ്പോൾ, ഈ കവിത അറിയാവുന്ന മുതിർന്ന തലമുറ മലയാളികൾ എല്ലാവരും തങ്ങളുടെ ചുണ്ടുകൾ അനക്കി പ്രഭാഷകനോടൊപ്പം ചേർന്നു. അതുപോലെ പല മലയാള കവിതകളും അദ്ദേഹം തൻറെ പ്രഭാഷണത്തിൽ ഉൾപ്പെടുത്തി ഉരുവിട്ടപ്പോൾ പലരും തങ്ങളുടെ സ്‌കൂൾ വിദ്യാഭ്യാസ കാലത്തിലേക്ക് ഊളിയിട്ടിറങ്ങി.  അത് ഏവർക്കും ഒരു പ്രത്യേക അനുഭവമായി തോന്നി. കേരളാ സമാജത്തിന്റെ പ്രവർത്തനോദ്‌ഘാടന ചടങ്ങിൽ പ്രശസ്ത ഗായിക അനിതാ കൃഷ്ണൻ പാടിയ ഈശ്വര പ്രാർത്ഥനക്കു ശേഷം റിയ അലക്സാണ്ടർ അമേരിക്കൻ ദേശീയ ഗാനവും സോമി മാത്യു ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. പിന്നീട് മുഖ്യ അതിഥി ഡോ. രാജു നാരായണ സ്വാമിയെയും അൻപത്തിനാല് വർഷം മുൻപ് പ്രഥമ പ്രസിഡന്റായി പ്രവർത്തിച്ച പ്രൊഫ. ജോസഫ് ചെറുവേലിയെയും, സമാജം ചുമതലക്കാരെയും, കമ്മറ്റി അംഗങ്ങളെയും, സമാജത്തിന്റെ നേടും തൂണുകളായ മുൻ പ്രസിഡന്റുമാരെയും, ഫൊക്കാനാ സാരഥികളെയും, ഫോമാ നേതാക്കന്മാരെയും, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ തോമസ് മൊട്ടക്കലിനെയും, മലങ്കര പള്ളി ഇടവക വികാരി ഫാദർ നോബി അയ്യനേത്തിനെയും, ന്യൂയോർക്കിലെ വിവിധ മലയാളീ സംഘടനകളുടെ നേതാക്കളെയും, ക്ഷണം  സ്വീകരിച്ചു വന്ന എല്ലാ സുഹൃത്തുക്കളെയും, ചടങ്ങിൽ പങ്കെടുത്ത ഏവരേയും  സമാജം സെക്രട്ടറി മാത്യുക്കുട്ടി ഈശോ  യോഗത്തിലേക്ക് സ്വാഗതം ആശംസിച്ചു.  അതിന് ശേഷം സമാജം പ്രസിഡൻറ് ഹേമചന്ദ്രൻ  അദ്ധ്യക്ഷ പ്രസംഗവും, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വർഗ്ഗീസ് കെ. ജോസഫ് ലഘുപ്രഭാഷണവും നടത്തി. പിന്നീട് മുഖ്യാതിഥിയും സമാജം ചുമതലക്കാരും കമ്മറ്റി അംഗങ്ങളും സമാജം  പ്രഥമ പ്രസിഡന്റും ഫാദർ നോബിയും ചേർന്ന് നിലവിളക്കു കൊളുത്തി സംഘടനയുടെ പ്രവർത്തനോദ്ഘാടനം നടത്തി. പിന്നീട് സമാജം ട്രഷറർ വിനോദ് കെയർക്കേ മുഖ്യാതിഥി ഡോ. രാജു നാരായണ  സ്വാമിയെ യോഗത്തിന് പരിചയപ്പെടുത്തി. മാലിനി നായർ നയിക്കുന്ന ന്യൂജേഴ്സിയിലെ പ്രശസ്‌ത സൗപർണ്ണിക ഡാൻസ് അക്കാദമിയിലെ കലാകാരികൾ അവതരിപ്പിച്ച മനോഹര നൃത്തനൃത്യങ്ങൾ ഏവരും കൺകുളിർക്കെ ആസ്വദിച്ചു. മാതൃദിനത്തോട് അനുബന്ധിച്ച് സമാജത്തിന്റെ ആദ്യ പ്രൊജക്റ്റായി "ഓണത്തിന് ഒരുമുറം പച്ചക്കറി" എന്ന പദ്ധതിയായി നൂറ് അമ്മമാർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്യുന്ന ചടങ്ങ് രണ്ടു അമ്മമാർക്ക് നൽകി മുഖ്യാതിഥി ഡോ. രാജു സ്വാമി ഉദ്ഘാടനം ചെയ്തു. ലൈവ് ഓർക്കസ്ട്രയോടുകൂടിയ ഗാനമേള ചടങ്ങുകൾക്ക് കൊഴുപ്പേകി. ഫൊക്കാന മുൻ പ്രസിഡന്റും ചെയർമാനുമായ പോൾ കറുകപ്പിള്ളിൽ, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, വേൾഡ് മലയാളീ കൗൺസിൽ ചെയർമാൻ തോമസ് മൊട്ടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡെൻസിൽ ജോർജ്  മുഖ്യ അവതാരകനായി യോഗം നിയന്ത്രിച്ചു. വൈസ് പ്രസിഡൻറ് ഷാജി വർഗ്ഗീസ് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.  പങ്കെടുത്ത ഏവർക്കും വിഭവ സമൃദ്ധമായ ഡിന്നറും നൽകി.

Read moreDetails

മറിയാമ്മ ചാക്കോ (കുഞ്ഞുമോൾ – 85) നിര്യാതയായി

കോഴഞ്ചേരി : അയിരൂർ വൈസ് മെൻസ് ക്ലബ്ബ് സെക്രട്ടറി സന്തോഷ് ചാക്കോയുടെ മാതാവ് കോഴഞ്ചേരി കീഴുകര പാറക്കൽ നീലംകോട്ട് (ഓറേത്ത് കുടുംബം) മറിയാമ്മ ചാക്കോ (കുഞ്ഞുമോൾ –...

Read moreDetails

ഇന്റർനാഷണൽ പ്രയർ ലൈൻ (IPL) പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു;

ഡിട്രോയിറ്റ്: ആഗോളതലത്തിൽ പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും സന്ദേശമെത്തിക്കുന്ന ഇന്റർനാഷണൽ പ്രയർ ലൈൻ  അതിന്റെ പ്രവർത്തനപഥത്തിൽ പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ കൃതജ്ഞതാ നിർഭരമായ വാർഷികാഘോഷം സംഘടിപ്പിച്ചു. 2026 മെയ് 12...

Read moreDetails
Page 26 of 230 1 … 25 26 27 … 230
Skip to toolbar